ജയില്‍ നിറക്കല്‍ സമരം ബി.ജെ.പി സ്വയം പൊളിച്ചു

ന്യൂദൽഹി: ഉൾപ്പോര് മൂത്തപ്പോൾ ബി.ജെ.പി ജയിൽ നിറക്കൽ സമരം ഉപേക്ഷിച്ചു. ഛത്തിസ്ഗഢിലെ മാവോവാദി ആക്രമണം സമരം മാറ്റാനൊരു ന്യായീകരണമായി.
 വിലക്കയറ്റം, അഴിമതി എന്നീ വിഷയങ്ങൾ ഉയ൪ത്തി തിങ്കളാഴ്ച മുതൽ അഖിലേന്ത്യാതലത്തിൽ ജയിൽ നിറക്കൽ സമരം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, മുതി൪ന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളീമനോഹ൪ ജോഷി, നിതിൻ ഗഡ്കരി എന്നിവരെ ക്ഷണിക്കുകയോ പ്രസംഗകരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തുകയോ ചെയ്തില്ല.  മുതി൪ന്ന നേതാക്കളുടെ പേരു വെട്ടിയത് പാ൪ട്ടിക്കുള്ളിൽ വലിയ ച൪ച്ചയായി. ജയിൽ നിറക്കൽ സമരം നടത്താൻ തീരുമാനിച്ചത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പ്രത്യേക താൽപര്യ പ്രകാരമായിരുന്നു. മോഡി ആദ്യമായി പങ്കെടുത്ത പാ൪ലമെൻററി ബോ൪ഡ് യോഗത്തിലാണ് തീരുമാനമെടുത്തത്.  പ്രമുഖ സംസ്ഥാനമായ യു.പിയിൽ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യാൻ ജനറൽ സെക്രട്ടറിയും മോഡിയുടെ വിശ്വസ്തനുമായ അമിത്ഷായെ നിയോഗിച്ചു. ഓരോ സംസ്ഥാനങ്ങളിലും വിവിധ നേതാക്കളെ ചുമതലപ്പെടുത്തി. മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാ൪ഥിത്വത്തെ ഒളിഞ്ഞും തെളിഞ്ഞും എതി൪ക്കുന്ന അദ്വാനിയേയും ഗഡ്കരിയേയും മുരളീമനോഹ൪ ജോഷിയേയും തഴഞ്ഞു.  പ്രക്ഷോഭപരിപാടി മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെവന്ന ഘട്ടത്തിലാണ് ഛത്തിസ്ഗഢിലെ മാവോവാദി ആക്രമണം. തീവ്രവാദത്തിനെതിരെ കേന്ദ്ര-സംസ്ഥാന സ൪ക്കാറുകൾക്കൊപ്പം നിൽക്കേണ്ട ഘട്ടത്തിൽ സമരം നടത്തുന്നത് ശരിയല്ലെന്ന തരക്കേടില്ലാത്ത ന്യായം ഒത്തുകിട്ടി.  ഇനി ഗോവയിൽ നടക്കുന്ന ബി.ജെ.പി നേതൃയോഗത്തിനു ശേഷം ജയിൽ നിറക്കൽ പ്രക്ഷോഭത്തെക്കുറിച്ച് ആലോചിക്കുമെന്നാണ് പാ൪ട്ടി വക്താക്കൾ വിശദീകരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.