സി.ബി.എസ്.ഇ 12ാം ക്ളാസ് ഫലം 27ന്; പത്താംതരം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു

ന്യൂദൽഹി: ചെന്നൈ ഉൾപ്പെടെ മുഴുവൻ റീജനുകളിലെയും സി.ബി.എസ്.ഇ 12ാം ക്ളാസ് പരീക്ഷാഫലം മേയ് 27ന് പ്രസിദ്ധീകരിക്കും. മേയ് 27ന് രാവിലെ പത്തിന് പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്ന് സി.ബി.എസ്.ഇ അധികൃത൪ അറിയിച്ചു.
അതേസമയം,  പത്താം ക്ളാസ് ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന കാര്യം ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 10, 12 ക്ളാസ് പരീക്ഷാഫലം സംബന്ധിച്ച് വ്യക്തമായ തീയതി പ്രഖ്യാപിക്കാഞ്ഞത് ആശയക്കുഴപ്പം പരത്തിയിരുന്നു. 10ാംക്ളാസ് ഫലം മേയ് 26ന്  പ്രസിദ്ധീകരിക്കുമെന്നാണ് ഒടുവിൽ കേട്ടതെങ്കിലും ഇത് 28ലേക്ക് നീളുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോ൪ട്ടുകളുണ്ട്.മേയ് 24ന് പ്രഖ്യാപിക്കുമെന്ന് റിപ്പോ൪ട്ടുകളുണ്ടായെങ്കിലും അതുണ്ടായില്ല.  മേയ് അവസാനവാരം ഫലം പ്രസിദ്ധപ്പെടുത്തുമെന്നാണ് സി.ബി.എസ്.ഇ അധികൃത൪ ആവ൪ത്തിക്കുന്നത്.  
നേരത്തെ ഐ.സി.എസ്.ഇ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയ മാതൃകയിൽ 10, 12 പരീക്ഷാ ഫലങ്ങളും എസ്.എം.എസ് വഴി അറിയാൻ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.