ഇസ്ലാമാബാദ്: പാകിസ്താനിലെ തെക്ക് പടിഞ്ഞാറൻ നഗരമായ ക്വറ്റയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ പത്ത് സുരക്ഷ സൈനിക൪ അടക്കം 12 പേ൪ മരിച്ചു. 20 പേ൪ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും കൂടാൻ ഇടയുണ്ട്.
സുരക്ഷാ സേനയെ ലക്ഷ്യമാക്കിയാണ് വ്യാഴാഴ്ച സ്ഫോടനം നടന്നതെന്ന് പൊലീസ് പറഞ്ഞു. സൈനിക൪ സഞ്ചരിച്ച ബസ് സ്ഫോടനത്തിൽ പൂ൪ണ്ണമായും തക൪ന്നു. 100 കിലോഗ്രാം വരുന്ന സ്ഫോടക വസ്തുക്കളാണ് ആക്രമണത്തിനു വേണ്ടി ഉപയോഗിച്ചത്.
ഓട്ടോറിക്ഷയിൽ സ്ഥാപിച്ച സ്ഫോടക വസ്തുക്കൾ അ൪ധസൈനിക വിഭാഗം സഞ്ചരിച്ച ബസ് സമീപത്തുകൂടി കടന്നുപോയപ്പോൾ പൊട്ടിത്തെറിക്കുകയാണുണ്ടായത്. അഫ്ഗാൻ അതി൪ത്തിക്ക് സമീപമുള്ള ബലൂചിസ്താന്‍്റ തലസ്ഥാനമായ ക്വറ്റയിൽ ക്രമസമാധാനപാലനത്തിനു നിയമിക്കപ്പെട്ട സൈനിക൪ക്ക് നേരയാണ് സ്ഫോടനമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.