തിരുവനന്തപുരം: മുഖ്യമന്ത്രിയെ വേദിയിലുരുത്തി ധീവരസഭാ ജനറൽ സെക്രട്ടറി വി. ദിനകരൻെറ രൂക്ഷവിമ൪ശം. പണ്ഡിറ്റ് കറുപ്പൻ ജന്മദിനാഘോഷ ചടങ്ങിലായിരുന്നു ഇത്. ഉമ്മൻചാണ്ടിയായിരുന്നു ഉദ്ഘാടകൻ. നിരന്തരം ആക്ഷേപിക്കുന്ന സമുദായങ്ങളോടാണ് സ൪ക്കാറിന് താൽപര്യമെന്ന് സ്വാഗത പ്രസംഗത്തിൽ ദിനകരൻ പറഞ്ഞു. മന്ത്രിമാ൪ അത്തരം നേതാക്കളുടെ വീടുകളിൽചെന്ന് ച൪ച്ച നടത്തുന്നു. അവ൪ക്കായി ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നു. ഇത്തരം പ്രവൃത്തികൾക്ക് മന്ത്രിമാരെ കയറൂരി വിടരുത്. കാമുകിയുടെ ഭ൪ത്താവിൻെറയും സ്വന്തം ഭാര്യയുടെയും തല്ലുകൊണ്ടയാളെ വീണ്ടും മന്ത്രിയാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ധീവര സമുദായത്തെ എസ്.ടി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നും പണ്ഡിറ്റ് കറുപ്പൻ സ്മാരകത്തിനായി ഫണ്ട് അനുവദിക്കണമെന്നും ദിനകരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.