ഛത്തിസ്ഗഢില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടു

റായ്പൂ൪: ഛത്തിസ്ഗഢിൽ  ദന്തേവാഡ ജില്ലയിൽ സി.ആ൪.പി.എഫ് ജവാന്മാരുമായുള്ള ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ബിജാപൂ൪ ജില്ലയിൽ നടന്ന മറ്റൊരാക്രമണത്തിൽ മാവോയിസ്റ്റുകളുടെ വെടിയേറ്റ് രണ്ട് ജവാന്മാ൪ക്ക് പരിക്കേറ്റു.
ദന്തേവാഡ ജില്ലയിലെ പുരാങ്കൽ ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് കൊല്ലപ്പെട്ടത്. വിവിധ ആക്രമണക്കേസുകളിൽ പ്രതിയും ഗറില സൈന്യത്തിൽ ഡെപ്യൂട്ടി കമാൻഡറുമായ മാസു (22) ആണ് കൊല്ലപ്പെട്ടത്. പട്രോളിങ് നടത്തിയ സി.ആ൪.പി.എഫുകാ൪ക്കെതിരെ മാവോയിസ്റ്റുകൾ വെടിയുതി൪ക്കുകയായിരുന്നു. തിരിച്ച് ശക്തമായ വെടിയുതി൪ത്തതോടെ മാവോയിസ്റ്റുകൾ പിന്തിരിഞ്ഞു.  
ബിജാപൂ൪ ജില്ലയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ പരിക്കേറ്റ രണ്ട് ജവാന്മാരെ ഹെലികോപ്ടറിലാണ് രക്ഷപ്പെടുത്തിയത്. മാവോയിസ്റ്റ് വേട്ടക്ക് നിയോഗിക്കപ്പെട്ട കോബ്ര 199 ബറ്റാലിയൻ അംഗങ്ങളായ ലക്ഷ്മൺ സിങ്, ചാബിലാൽ എന്നിവ൪ക്കാണ് പരിക്കേറ്റത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.