ആരോപണ പ്രചാരണം: ആഭ്യന്തരമന്ത്രി മാപ്പ് പറയണമെന്ന്

കൊച്ചി: പോപ്പുല൪ ഫ്രണ്ടിനെതിരെ അടിസ്ഥാനരഹിത ആരോപണങ്ങൾ പ്രചരിപ്പിക്കുന്ന പൊലീസ് നടപടിയിൽ ആഭ്യന്തര മന്ത്രി മാപ്പ് പറയണമെന്ന് സംസ്ഥാന പ്രസിഡൻറ് കരമന അഷ്റഫ് മൗലവി ആവശ്യപ്പെട്ടു.സംഘടന ഒരു സ്ഥലത്തും ആയുധ പരിശീലനം നടത്തുന്നില്ല.  കഥകളുണ്ടാക്കി പ്രവ൪ത്തകരെ അറസ്റ്റ് ചെയ്തശേഷം  ആ കഥക്കനുസരിച്ച് തെളിവുകൾ കെട്ടിച്ചമക്കുകയാണെന്ന്  അദ്ദേഹം  വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ യു.എ.പി.എ നിയമപ്രകാരം ജയിലിലുള്ള നൂറുപേരിൽ 92 പേരും മുസ്ലിംകളാണെന്നും ഇത്തരത്തിൽ ന്യൂനപക്ഷങ്ങളെ മാത്രമാണ് ഭീകരനിയമങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  യു.എ.പി.എ നിയമത്തിനെതിരെയുള്ള ജനവിചാരണ യാത്രക്ക് എറണാകുളത്ത് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. എറണാകുളം ജില്ലാ പ്രസിഡൻറ് വി.കെ. ഷൗക്കത്തലിയും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.