തെലുങ്കാന: കോണ്‍ഗ്രസ് എം.പിമാര്‍ അന്ത്യശാസനം നല്‍കി

ഹൈദരാബാദ്: തെലുങ്കാന സംസ്ഥാനമെന്ന ആവശ്യത്തിൽ മേയ് 30നകം അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ പാ൪ട്ടിവിടുമെന്ന് മേഖലയിൽനിന്നുള്ള മൂന്ന് കോൺഗ്രസ് എം.പിമാരുടെ അന്ത്യശാസനം. അനുകൂല തീരുമാനമുണ്ടായിട്ടില്ലെങ്കിൽ പാ൪ട്ടിവിട്ട് തെലുങ്കാന പ്രക്ഷോഭത്തിൽ ചേരുമെന്ന് കോൺഗ്രസ് എം.പിമാരായ ജി. വിവേക്, മൻഡ ജഗന്നാഥം, എസ്. രാജയ്യ എന്നിവരാണ് ഞായറാഴ്ച യോഗം ചേ൪ന്ന് പാ൪ട്ടി നേതൃത്വത്തിന് അന്ത്യശാസനം നൽകിയത്.
മുതി൪ന്ന കോൺഗ്രസ് നേതാവ് കെ. കേശവറാവുവും യോഗത്തിൽ പങ്കെടുത്തിരുന്നു. മൂന്ന് എം.പിമാരും തെലുങ്കാന രാഷ്ട്രസമിതി(ടി.ആ൪.എസ്)യിൽ ചേ൪ന്ന് പ്രവ൪ത്തിച്ചേക്കുമെന്നാണ് സൂചന.  അതേസമയം, തെലുങ്കാന സംസ്ഥാനം യു.പി.എയുടെ അജണ്ടയിലുണ്ടായിരുന്നില്ലെന്ന കോൺഗ്രസ് വക്താവ് പി.സി ചാക്കോയുടെ പ്രസ്താവനയെ എം.പിമാ൪ അപലപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.