ഭുവനേശ്വ൪: 14 വ൪ഷംമുമ്പ് ആസ്ട്രേലിയൻ സുവിശേഷകൻ ഗ്രഹാം സ്റ്റെയിൻസും രണ്ടു മക്കളും ഒഡിഷയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഒളിവിലായിരുന്ന രണ്ടു പേ൪ സി.ബി.ഐ പിടിയിലായി.
ഖനഷി മൊഹന്തി (35), രഞ്ജൻ മൊഹന്തി (38) എന്നിവരാണ് പിടിയിലായത്. ഒഡിഷയിലെ കിയോൻജ൪ ഭാലുഖേരയിലെ ഗെയൽമുണ്ട ഗ്രാമത്തിൽനിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
1999 ജനുവരി 22നാണ് ഗ്രഹാം സ്റ്റെയിൻസും മക്കളായ ഫിലിപ്പും തിമോത്തിയും കൊല്ലപ്പെട്ടത്. പള്ളിക്കു മുന്നിൽ വാഹനത്തിൽ ഉറങ്ങുകയായിരുന്ന ഇവരെ തീവെച്ച് കൊല്ലുകയായിരുന്നു. കേസിലെ മുഖ്യ പ്രതികളായ ദാരാ സിങ്ങിനും മഹേന്ദ്ര ഹെംബ്രാമിനും ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു. 11 പേരെ വെറുതെവിട്ടു. കേസിൽ ഇനി ഒരാൾകൂടി പിടിയിലാകാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.