ന്യൂദൽഹി: കുട്ടികൾക്ക് അനുയോജ്യമല്ലാത്ത പരിപാടികൾ സംപ്രേഷണം ചെയ്യുന്നുവെന്ന പരാതി വ്യാപകമായതിനെ തുട൪ന്ന് കുട്ടികളുടെ ചാനലുകൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കണമെന്ന് ബ്രോഡ്കാസ്റ്റിങ് കണ്ടൻറ് കംപ്ളെയിൻറ്സ് കൗൺസിൽ (ബി.സി.സി.സി). കുട്ടികളുടെ പരിപാടി സംപേഷണം ചെയ്യുമ്പോൾ അതിൻെറ അന്തസ്സത്തയെ കുറിച്ച് കൂടുതൽ ബോധവാന്മാരാകണമെന്ന് അധികൃതരോട് സമിതി ആവശ്യപ്പെട്ടു.
ചുംബന രംഗങ്ങളും ആത്മഹത്യകളും എന്തിനേറെ വസ്ത്രാക്ഷേപം വരെ കുട്ടികളുടെ പരിപാടിയിൽ കടന്നുകൂടുന്നതായി പരാതിയുണ്ട്. കുട്ടികൾക്കെന്ന പേരിൽ നടത്തുന്ന ചില റിയാലിറ്റി ഷോകൾ മുതി൪ന്നവ൪ക്കുമാത്രം കാണാവുന്ന രൂപത്തിലുള്ളതാണെന്നും പരാതിയിലുണ്ട്.
ഇത്തരം പരിപാടികൾ പ്രദ൪ശിപ്പിക്കരുതെന്നും ഇക്കാര്യം ചാനൽ അധികൃത൪ ശ്രദ്ധിക്കണമെന്നും സമിതി മേധാവി റിട്ട. ജസ്റ്റിസ് എ.പി ഷാ പറഞ്ഞു.
മുതി൪ന്നവ൪ക്ക് മാത്രമെന്ന് സ൪ട്ടിഫിക്കേഷൻ ലഭിച്ച ഹൊറ൪, ആക്ഷൻ സിനിമകൾ കുട്ടികൾക്കായി പ്രദ൪ശിപ്പിക്കുന്നു. കുട്ടികളെ തങ്ങളുടെ ഏറ്റവും പ്രധാന പ്രേക്ഷകരായാണ് ചാനലുകൾ കാണുന്നത്്.
ഒരു നിയന്ത്രണവുമില്ലാതെ ഇത്തരം ചാനലുകൾ കാണുന്നവരാണ് കുട്ടികൾ. കുട്ടികളെ പ്രേക്ഷകരെന്ന ധാരണയിൽനിന്ന് മാറ്റിനി൪ത്തണമെന്നും സമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.