അറബ് ലോകത്ത് സ്വാധീനമുള്ള കമ്പനികളില്‍ ലുലു മൂന്നാമത്

അബൂദബി: അറബ് ലോകത്ത് ശക്തമായ സ്വാധീനമുള്ള 100 കമ്പനികളുടെ പട്ടികയിൽ ലുലു ഹൈപ്പ൪ മാ൪ക്കറ്റ് ഗ്രൂപ്പ് മൂന്നാം സ്ഥാനത്ത്. ഫോബ്സിൻെറ പട്ടികയിൽ ആദ്യ 10ൽ ഇടംപിടിച്ച ഏക ഇന്ത്യൻ കമ്പനിയും ലുലുവാണ്. നാഷനൽ കമേഴ്സ്യൽ ബാങ്ക് ഓഫ് സൗദി അറേബ്യ ഒന്നാമതും യു.എ.ഇയിലെ അൽ ഫുതൈം ഗ്രൂപ്പ് രണ്ടാമതുമെത്തി. അബൂദബിയിൽ നടന്ന ചടങ്ങിൽ യു.എ.ഇ സാംസ്കാരിക-യുവജന-സാമൂഹിക വികസന മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാനിൽനിന്ന് ലുലു മാനേജിങ് ഡയറക്ട൪ എം.എ. യൂസുഫലി പുരസ്കാരം ഏറ്റുവാങ്ങി.
സൗദി അറേബ്യ, യു.എ.ഇ, ജോ൪ഡൻ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, ലബനാൻ എന്നിവിടങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങളാണ് പട്ടികയിലുള്ളത്. ഈസ സാലിഹ് അൽ ഗു൪ഗ് ഗ്രൂപ്പ്, സൗദി ബിൻ ലാദിൻ ഗ്രൂപ്പ്, അൽ ജസീറ വെഹിക്കിൾസ്, മുഹമ്മദ് അബ്ദുൽ അസീസ് അൽ റജ്ഹി ആൻഡ് സൺസ് ഹോൾഡിങ് കമ്പനി, അജ്ലൻ ആൻഡ് ബ്രദേഴ്സ്, അബ്ദുസ്സമദ് അൽ ഖുറാശി, അബ്ദുല്ലത്തീഫ് അലിസ്സ ഗ്രൂപ്പ് ഹോൾഡിങ്സ് എന്നിവയാണ് യഥാക്രമം നാല് മുതൽ 10വരെ സ്ഥാനങ്ങളിൽ. ബിസിനസ്, സാമൂഹിക പ്രതിബദ്ധതാ പരിപാടികൾ, ആഗോള സാന്നിധ്യം, സഹ സ്ഥാപനങ്ങളുടെ എണ്ണം, തൊഴിലാളി വൃന്ദം, സ്വതന്ത്ര ഓഡിറ്റ൪മാരുടെയും ഫോബസ് റിസ൪ച് സംഘത്തിൻെറയും വിലയിരുത്തൽ എന്നിവ അടിസ്ഥാനമാക്കിയാണ് മികച്ച കമ്പനികളെ തെരഞ്ഞെടുത്തത്.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.