എം.പി ഫണ്ട് വിനിയോഗ ചട്ടങ്ങള്‍ ഉദാരമാക്കി

ന്യൂദൽഹി: എം.പിമാരുടെ പ്രാദേശിക വികസന നിധി വിനിയോഗിക്കുന്നതിനുള്ള ചട്ടങ്ങൾ ഉദാരമാക്കി. സ൪ക്കാ൪ സഹായം പറ്റുന്ന, സ്വകാര്യ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എം.പി ഫണ്ടിൽനിന്ന് സഹായം നൽകാൻ ഇനി അനുമതി നൽകും. ഒരു ട്രസ്റ്റിനോ സൊസൈറ്റിക്കോ പ്രതിവ൪ഷം നൽകാവുന്ന തുക 50 ലക്ഷത്തിൽനിന്ന് ഒരു കോടി രൂപയാക്കി. എം.പി ഫണ്ട് ഉപയോഗിച്ചുള്ള നി൪മാണ പ്രവ൪ത്തനങ്ങൾക്ക് ഗ്രാമീണ മേഖലയിൽ പഞ്ചായത്തുകൾ നോഡൽ ഏജൻസിയാവും. ദേശീയ തലത്തിൽ അറിയപ്പെടുന്ന സന്നദ്ധ സംഘടനകളെ നി൪മാണച്ചുമതല ഏൽപിക്കാം. പൊതുതെരഞ്ഞെടുപ്പിന് മുമ്പായി ചട്ടങ്ങളിൽ വരുത്തുന്ന ഭേദഗതികൾ എം.പി ഫണ്ട് ദു൪വിനിയോഗത്തിന് ഇടയാക്കുമെന്ന്  ആക്ഷേപമുണ്ട്. പ്രതിവ൪ഷം അഞ്ചു കോടി രൂപയാണ് പ്രാദേശിക വികസനത്തിന് ഓരോ എം.പിക്കും അനുവദിക്കുന്നത്. അത് ചെലവാക്കുന്നതിൻെറ ചട്ടങ്ങൾ കൂടുതൽ ഉദാരമാക്കുമ്പോൾ, ഇത്തരമൊരു നിധിയുടെ ലക്ഷ്യം തന്നെ പാളിപ്പോകാമെന്നാണ് വിമ൪ശം.
 ഒരു പദ്ധതി നടപ്പാക്കുന്ന ഏജൻസിയെ തെരഞ്ഞെടുക്കുന്നതിന് ടെൻഡ൪ നി൪ബന്ധമാണെന്ന വ്യവസ്ഥ നീക്കി. സംസ്ഥാന സ൪ക്കാറുകളുടെ ചട്ടങ്ങൾ പ്രകാരം ജില്ലാ ഭരണകൂടത്തിന് ഏജൻസിയെ നിശ്ചയിക്കാമെന്ന് സ്ഥിതിവിവരപദ്ധതി നടത്തിപ്പു മന്ത്രാലയം വിശദീകരിച്ചു. ദേശീയ തലത്തിൽ അറിയപ്പെടുന്ന സന്നദ്ധ സംഘടനകളെ നി൪മാണച്ചുമതല ഏൽപിക്കാമെന്ന വ്യവസ്ഥയിൽ, എൻ.ജി.ഒകളുടെ പ്രവ൪ത്തന രീതി വിശദമാക്കുന്നില്ല. ഇവയെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും വ്യക്തമല്ല. മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത തദ്ദേശ സ്ഥാപനങ്ങളെ നോഡൽ ഏജൻസിയാക്കുമ്പോൾ പണി നല്ല നിലയിൽ മുന്നോട്ടു പോകണമെന്നില്ലെന്നും സ്വജനപക്ഷപാതത്തിന് സാധ്യത കൂടുമെന്നുമാണ് മറ്റൊരു വിമ൪ശം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.