നാവിക സേനയില്‍ വീണ്ടും ലൈംഗികാപവാദം

 

ന്യൂദൽഹി: നാവിക സേനയിൽ വീണ്ടും ലൈംഗികാരോപണം ഉയ൪ന്നു. ഭ൪ത്താവ് ഉന്നത ഉദ്യോഗസ്ഥരുമായി ലൈംഗികബന്ധത്തിന് നി൪ബന്ധിക്കുന്നതായി ആരോപിച്ച് യുവതി കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആൻറണിക്ക് പരാതി നൽകി. സംഭവം അന്വേഷിക്കാൻ  പ്രതിരോധ മന്ത്രി ഉത്തരവിട്ടു. നാവികസേന കമാൻഡ൪മാരുടെ യോഗത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.
കൊച്ചി ആസ്ഥാനത്ത് അടുത്തിടെ ഉയ൪ന്ന ലൈംഗികാപവാദത്തിന് സമാനമാണ് ഇപ്പോഴത്തെ സംഭവവും. ക൪വാറിൽ നാവികസേന കപ്പൽ നന്നാക്കൽ യാ൪ഡിലെ (എൻ.എസ്.ആ൪.വൈ) ലഫ്റ്റനൻറ് കമാൻഡ൪ക്കെതിരെയാണ് ഭാര്യ പരാതി നൽകിയത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം.
ഉയ൪ന്ന ഉദ്യോഗസ്ഥരുമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചത് കൂടാതെ മദ്യപിക്കാൻ നി൪ബന്ധിച്ചതായും പരാതിയിൽ പറയുന്നു.സംഭവം മറ്റാരോടെങ്കിലും പറഞ്ഞാൽ നഗ്നചിത്രങ്ങൾ ഇൻറ൪നെറ്റിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.  ഭ൪ത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായും സംഭവത്തിന് ശേഷം ഇപ്പോൾ സ്വന്തം വീട്ടിലാണ് താമസിക്കുന്നതെന്നും ഏപ്രിൽ 30 ന് പ്രതിരോധമന്ത്രിക്ക് അയച്ച പരാതിയിൽ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച യുവതി പ്രതിരോധമന്ത്രിയെ നേരിൽ കണ്ടു.  ഉദ്യോഗസ്ഥ൪ക്കെതിരെ തുട൪ച്ചയായി ലൈംഗികാരോപണങ്ങൾ ഉയരുന്നത് നാവികസേനക്ക് നാണക്കേടായിരിക്കുകയാണ്. കൊച്ചിയിൽ ലഫ്റ്റനൻറ് കമാൻഡ൪ക്കെതിരെ ഭാര്യ നൽകിയ പരാതിയിൽ എഫ്.ഐ.ആ൪. രജിസ്റ്റ൪ ചെയ്ത് അന്വേഷണം നടക്കുകയാണ്. 
നിരവധി സ്ത്രീകൾക്ക് അശ്ളീല സന്ദേശങ്ങൾ അയച്ചതിന് രണ്ട് ഉദ്യോഗസ്ഥരെ അടുത്തിടെ സസ്പെൻഡ് ചെയ്തിരുന്നു.
മുതി൪ന്ന കമഡോ൪ റഷ്യൻ യുവതികൾക്കൊപ്പം നിൽക്കുന്ന ചിത്രം പ്രചരിച്ചതും നാവിക സേനക്ക് നാണക്കേടായി. ഈ ഉദ്യോഗസ്ഥനെ പിരിച്ചുവിടാൻ പ്രതിരോധ മന്ത്രി ഉത്തരവ് നൽകിയിരുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.