ആദ്യ നിയമസഭയിലെ ആറുപേരെ ആദരിക്കും - സ്പീക്കര്‍

പത്തനംതിട്ട: ആദ്യനിയമസഭയിലെ ജീവിച്ചിരിക്കുന്ന ആറ് അംഗങ്ങളെ നിയമസഭയിൽ ആദരിക്കുമെന്ന് സ്പീക്ക൪ ജി.കാ൪ത്തികേയൻ. കേരള നിയമസഭാ ചരിത്രത്തിലെ നിരവധി റെക്കോഡുകൾക്ക് ഉടമയായ റോസമ്മ പുന്നൂസിനെ നൂറാം ജന്മദിനത്തിൽ കുന്നന്താനം പാമലയിലെ വീട്ടിലെത്തി പൊന്നാടയണിയിച്ച ശേഷം സംസാരിക്കുകയായിരുന്നു സ്പീക്ക൪. റോസമ്മ പുന്നൂസ്, ജസ്റ്റിസ് വി.ആ൪.കൃഷ്ണയ്യ൪, കെ.ആ൪. ഗൗരിയമ്മ, വെളിയം ഭാ൪ഗവൻ, ഇ. ചന്ദ്രശേഖരൻ നായ൪, കാട്ടാക്കട ബാലകൃഷ്ണപിള്ള എന്നിവരെയാണ് നിയമസഭയിൽ ആദരിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.