കൽപറ്റ: മീനങ്ങാടി എഫ്.സി.ഐയിൽ 5000 മെട്രിക് ടൺ സംഭരണശേഷിയുള്ള ഗോഡൗൺ കൂടിവരുന്നു. തിങ്കാഴ്ച രാവിലെ പത്തിന് മന്ത്രി കെ.വി. തോമസ് തറക്കല്ലിടൽ നി൪വഹിക്കുമെന്ന് എം.ഐ. ഷാനവാസ് എം.പി. വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
മന്ത്രിമാരായ അനൂപ് ജേക്കബ്, പി.കെ. ജയലക്ഷ്മി, എം.ഐ. ഷാനവാസ് എം.പി എന്നിവ൪ മുഖ്യാതിഥികളാകും. എം.കെ. രാഘവൻ എം.പി, എം. എൽ.എമാരായ ഐ.സി. ബാലകൃഷ്ണൻ, എം.വി. ശ്രേയാംസ്കുമാ൪, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. ശശി എന്നിവ൪ പങ്കെടുക്കും.
പന്ത്രണ്ടാം പദ്ധതിയുടെ ഭാഗമായി അനുവദിച്ച ഗോഡൗണാണ് മീനങ്ങാടിയിൽ 3.73 കോടി രൂപ ചെലവിൽ നി൪മിക്കുന്നത്. നി൪മാണം ഒരു വ൪ഷത്തിനകം പൂ൪ത്തിയാക്കും. ഇതോടെ, മീനങ്ങാടിയിലെ എഫ്.സി.ഐ ഗോഡൗണിൻെറ സംഭരണ ശേഷി 10,000 മെട്രിക് ടണ്ണായി വ൪ധിക്കും.
വൈത്തിരി, സുൽത്താൻ ബത്തേരി, മാനന്തവാടി താലൂക്കുകളിലേക്കുള്ള ഭക്ഷ്യസാധനങ്ങൾ ശേഖരിക്കാൻ നിലവിൽ മീനങ്ങാടിയിലെ 5,000 മെട്രിക് ടൺ ശേഷിയുള്ള ഡിപോയാണ് ഉപയോഗിക്കുന്നത്. പുതിയ ഗോഡൗൺ കൂടി വരുന്നതോടെ പൊതുവിതരണം ഉൾപ്പെടെ കേന്ദ്ര സ൪ക്കാറിൻെറ വിവിധ ക്ഷേമ പദ്ധതികൾക്കുള്ള ഭക്ഷ്യധാന്യങ്ങൾ നാലുമാസത്തേക്കുവരെ ഇവിടെ സംഭരിച്ചുവെക്കാൻ കഴിയും. ജില്ലയിലെ മൂന്നുതാലൂക്കുകളിലെ ആറ് മൊത്ത വിതരണക്കാ൪ വഴിയാണ് എഫ്.സി.ഐയിലെ ഭക്ഷ്യധാന്യങ്ങളുടെ വിതരണം നടക്കുന്നത്. വൈത്തിരി താലൂക്കിൽ 94ഉം, ബത്തേരിയിൽ 117ഉം മാനന്തവാടിയിൽ 99ഉം അടക്കം 310 റേഷൻ കടകളാണുള്ളത്. എഫ്.സി.ഐ എക്സിക്യൂട്ടിവ് ഡയറക്ട൪ സുരിന്ദ൪സിങ്, ജനറൽ മാനേജ൪മാരായ ജെ.എസ്. സൈജു, ഷൈനി വിൽസൺ എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.