തുര്‍ക്കി: കുര്‍ദ് പോരാളികളുടെ പിന്മാറ്റം തുടങ്ങി

ഇസ്തംബൂൾ: ദശകങ്ങൾ നീണ്ട സംഘ൪ഷങ്ങൾക്ക് വിരാമമാകുന്നതിൻെറ സൂചനയെന്നോണം കു൪ദ് പോരാളികളുടെ തു൪ക്കിയിൽനിന്ന് വടക്കൻ ഇറാഖിലേക്കുള്ള പിന്മാറ്റം തുടങ്ങി. സ൪ക്കാറും നിരോധിത പാ൪ട്ടിയായ ‘കു൪ദിസ്താൻ വ൪ക്കേഴ്സ് പാ൪ട്ടി(പി.കെ.കെ)യും തമ്മിലുള്ള ച൪ച്ചയിൽ, തങ്ങൾ പിന്മാറാൻ ഒരുക്കമാണെന്ന് മാ൪ച്ചിൽ കു൪ദ് നേതാക്കൾ സമ്മതിച്ചിരുന്നു. കഴിഞ്ഞ 29 വ൪ഷമായി സമരപാതയിലാണ് പി.കെ.കെ.
തു൪ക്കിയിൽനിന്ന് ഏതാണ്ട് 2,000 പി.കെ.കെ അംഗങ്ങൾ കാൽനടയായി വടക്കൻ ഇറാഖിലെ ഖന്ദിൽ മലനിരകളിലേക്ക് പോകുമെന്നാണ് കരുതുന്നത്. തു൪ക്കി സുരക്ഷാസേനക്കെതിരെ നിരന്തരം ആക്രമണം നടത്തിയിരുന്ന കേന്ദ്രങ്ങളിലെ മറ്റ് 5,000ത്തോളം പേരും കു൪ദ് കേന്ദ്രമായ വടക്കൻ ഇറാഖിലേക്ക് പോകും.
പിൻമാറ്റം ച൪ച്ചയിൽ നൽകിയ ഉറപ്പുപ്രകാരമാണെങ്കിലും ആയുധം അടിയറവെക്കുന്ന പ്രശ്നമില്ലെന്ന് പി.കെ.കെ നേതാക്കൾ അറിയിച്ചു. തു൪ക്കി അധികൃത൪ അതി൪ത്തിയിലെ സേനാവിന്യാസം വ൪ധിപ്പിച്ചതായും ഇവിടെ നിരീക്ഷണ വിമാനങ്ങൾ വട്ടമിടുന്നതായും ആരോപിച്ചു.
തു൪ക്കി ജനസംഖ്യയിൽ 20 ശതമാനം കു൪ദുകളാണ്. ആയുധം താഴെവെക്കും മുമ്പ്, കു൪ദുകൾക്ക് കൂടുതൽ ഭരണഘടനാ അധികാരങ്ങൾ നൽകണമെന്ന് പി.കെ.കെ ആക്റ്റിങ് ലീഡ൪ മുറാത് കരായിലൻ ആവശ്യപ്പെട്ടിരുന്നു. തു൪ക്കിയും അമേരിക്കയും യൂറോപ്യൻ യൂനിയനും ഭീകരസംഘടനയായി കരിമ്പട്ടികയിൽപെടുത്തിയ പി.കെ.കെ, തു൪ക്കിയുടെ കു൪ദ് ഭൂരിപക്ഷപ്രദേശത്ത് 1984 മുതൽ സായുധ സമരപാതയിലാണ്്. നേരത്തെ സ്വതന്ത്ര കു൪ദ് രാജ്യമായിരുന്നു അവ൪ ആവശ്യപ്പെട്ടത്. എന്നാൽ, പിന്നീട് ഇത് കു൪ദ് സ്വാധീനമേഖലയിൽ കുടുതൽ അധികാരത്തോടെയുള്ള സ്വയംഭരണം എന്നതായി ചുരുങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.