മലേഷ്യയില്‍ വന്‍ പ്രതിപക്ഷറാലി

ക്വാലാലംപു൪:  തെരഞ്ഞെടുപ്പിൽ  വ്യാപക അട്ടിമറി നടന്നുവെന്നാരോപിച്ച് മലേഷ്യയിൽ വൻ പ്രതിപക്ഷറാലി. പ്രതിപക്ഷമായ ‘പീപ്പ്ൾസ് പാക്റ്റ്’ നേതാവും പരാജിതനായ പ്രധാനമന്ത്രി സ്ഥാനാ൪ഥിയുമായ അൻവ൪ ഇബ്രാഹീമിൻെറ നേതൃത്വത്തിലാണ് പ്രതിഷേധം കനക്കുന്നത്. തലസ്ഥാന നഗരിയിൽ നടന്ന റാലിയിൽ വിദ്യാ൪ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.തെരഞ്ഞെടുപ്പിൽ  നജീബ് റസാഖ് സ൪ക്കാ൪ വൻ തട്ടിപ്പ് നടത്തിയതായി വ്യക്തമാക്കിയുള്ള തെളിവുകൾ ഉടൻ ജനങ്ങളുടെ മുമ്പാകെ സമ൪പ്പിക്കുമെന്ന് അൻവ൪ പറഞ്ഞു.



 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.