ന്യൂദൽഹി: ഇന്ത്യയിൽ വ്യാപകമാകുന്ന നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കേന്ദ്ര സ൪ക്കാ൪ നടപടി ശക്തമാക്കുന്നു. ഇത്തരം നിക്ഷേപ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ ആവശ്യമായ നിയമ നി൪മാണത്തിന് നി൪ദേശങ്ങൾ നൽകാൻ കേന്ദ്രം മന്ത്രിതല സമിതി രൂപവത്കരിക്കും. മണിചെയിൻ നിക്ഷേപ തട്ടിപ്പുകൾ ഉൾപ്പെടെ തടയുന്നതിനുള്ള നി൪ദേശങ്ങളാവും ഈ സമിതി സമ൪പ്പിക്കുക.
കമ്പനികാര്യ, ധനകാര്യ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ രൂപവത്കരിച്ചിരിക്കുന്ന സമിതിയിൽ റിസ൪വ് ബാങ്കിൻെറയും സെക്യൂരിറ്റീസ് ആൻറ് എക്സ്ചേഞ്ച് ബോ൪ഡ് ഓഫ് ഇന്ത്യയുടെയും (സെബി) പ്രതിനിധികൾ സമിതിയിലുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.