മലേഷ്യ: റസാഖ് അധികാരമേറ്റു; പ്രതിഷേധം ശക്തം

ക്വാലാലംപൂ൪:  മലേഷ്യയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നുവെന്ന ആരോപണം ശക്തിപ്പെടുന്നതിനിടയിൽ പ്രധാനമന്ത്രിയായി നജീബ് റസാഖ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  ഇസ്താന നെഗാര കൊട്ടാരത്തിൽ  തുങ്ക് അബ്ദുൽ ഹലീം മുആദ്സം രാജാവിന് മുമ്പാകെയാണ് റസാഖ് സത്യപ്രതിജ്ഞ ചെയ്തത്.  രണ്ടാമത്തെ തവണയാണ് ഇദ്ദേഹം  പ്രധാനമന്ത്രിയാകുന്നത്. അതേസമയം,  പൊതുതെരഞ്ഞെടുപ്പിൽ നടന്ന ക്രമക്കേടുകൾ സംബന്ധിച്ച് ഇലക്ഷൻ കമീഷൻ വ്യക്തമായ വിശദീകരണം നൽകണമെന്ന്  പ്രതിപക്ഷ നേതാവ് അൻവ൪ ഇബ്രാഹിം ആവശ്യപ്പെട്ടു.  തെരഞ്ഞെടുപ്പ് കമീഷൻെറ പ്രവ൪ത്തനങ്ങൾ  പക്ഷപാതപരമായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു. 222 അംഗ പാ൪ലമെൻറിൽ നജീബ് റസാഖിൻെറ നേതൃത്വത്തിലുള്ള 13 കക്ഷികൾ  ഉൾപ്പെട്ട ദേശീയ മുന്നണിക്ക് 117 സീറ്റുകൾ ലഭിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചത്.  
ദേശീയ മുന്നണിയുടെ തുട൪ച്ചയായ  13ാമത്തെ തെരഞ്ഞെടുപ്പ് വിജയമാണിത്. രാജ്യതാൽപര്യം മുൻനി൪ത്തി തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കണമെന്ന്  വീണ്ടും പ്രധാനമന്ത്രിയായി  ചുമതലയേറ്റശേഷം റസാഖ് പ്രതിപക്ഷ പാ൪ട്ടികളോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് വിധി അവലോകനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ മുന്നണിക്കെതിരെ ശക്തമായ  പ്രചാരണം നടത്തിയ അൻവ൪ ഇബ്രാഹിമിൻെറ പ്രതിപക്ഷ മുന്നണിക്ക് 65 സീറ്റ് ലഭിച്ചിട്ടുണ്ട്.  പീപ്പ്ൾസ് ജസ്റ്റിസ് പാ൪ട്ടി, ഇസ്ലാമിസ്റ്റ് കക്ഷിയായ  പാൻ മലേഷ്യൻ ഇസ്ലാമിക് പാ൪ട്ടി,  ഡെമോക്രാറ്റിക് ആക്ഷൻ പാ൪ട്ടി തുടങ്ങിയ പാ൪ട്ടികളാണ് പ്രതിപക്ഷ മുന്നണിയിലുള്ളത്. നജീബ് റസാഖ് സ൪ക്കാറിൻെറ അഴിമതിയും സ്വജനപക്ഷപാതവും വംശീയവിവേചനവും ഉയ൪ത്തിക്കാട്ടിയാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.