ക്വാലാലംപു൪: 56 വ൪ഷമായി അധികാരത്തിൽ വാഴുന്ന നാഷനൽ ഫ്രൻറ് മുന്നണി ചരിത്രത്തിലെ ഏറ്റവും കടുത്ത മത്സരം നേരിട്ട തെരഞ്ഞെടുപ്പിൽ 80 ശതമാനം പോളിങ് നടന്നതായി റിപ്പോ൪ട്ട്.
പ്രധാനമന്ത്രി നജീബ് തുൻ റസാഖ് നേതൃത്വം നൽകുന്ന ഭരണസഖ്യത്തിന് മുൻ ഉപപ്രധാനമന്ത്രി അൻവ൪ ഇബ്രാഹീം നേതൃത്വം നൽകുന്ന ത്രികക്ഷി സഖ്യം കനത്ത വെല്ലുവിളിയാണ് ഉയ൪ത്തുന്നതെന്ന് റിപ്പോ൪ട്ടുകൾ സൂചിപ്പിക്കുന്നു.
അതിനിടെ, ആദ്യഫലങ്ങൾ ഭരണമുന്നണിക്കനുകൂലമാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോ൪ട്ടുണ്ട്. 25 സീറ്റുകൾ ഭരണമുന്നണിക്ക് ലഭിച്ചതായാണ് സൂചന.
അതേസമയം, ഭരണകക്ഷി തെരഞ്ഞെടുപ്പ് കൃത്രിമങ്ങൾ നടത്തിയതായി പ്രതിപക്ഷം ആരോപിച്ചു. ബംഗ്ളാദേശ്, ചൈന എന്നിവിടങ്ങളിൽനിന്ന് വോട്ട൪മാരെ ഇറക്കുമതി ചെയ്ത് കൃത്രിമം നടത്തിയതായാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.