അബ്ബാസും നെതന്യാഹുവും ചൈനയില്‍

ബെയ്ജിങ്: ഔദ്യാഗിക സന്ദ൪ശനത്തിൻെറ ഭാഗമായി ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് ഞായറാഴ്ച ബെയ്ജിങ്ങിലെത്തി. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു തിങ്കളാഴ്ച ചൈനയിലെത്തുന്നുണ്ട്. ഫലസ്തീൻ പ്രശ്ന പരിഹാരം ലക്ഷ്യമിട്ടുള്ള ച൪ച്ചകൾ വഴിമുട്ടി നിൽക്കെ ചൈനയുടെ ഭാഗത്തുനിന്ന് സജീവ പങ്കാളിത്തം ആവശ്യപ്പെടുകയാണ് ഇരു നേതാക്കളുടെയും ലക്ഷ്യം. രണ്ടു വിഭാഗങ്ങളുടെയും ആവശ്യങ്ങൾ നേരിട്ട് മനസ്സിലാക്കാൻ ലഭിച്ച അവസരമാണിതെന്ന് നെതന്യാഹു പറഞ്ഞു.
സന്ദ൪ശനം പൂ൪ത്തിയാക്കി മഹ്മൂദ് അബ്ബാസ് ചൊവ്വാഴ്ചയും നെതന്യാഹു വെള്ളിയാഴ്ചയും മടങ്ങും.
ഇറാനെതിരെ ക൪ശനമായ ഉപരോധം നടപ്പാക്കുന്നതിൽ ചൈനയുടെ സഹകരണവും നെതന്യാഹുവിൻെറ അജണ്ടയിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.