ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് യു.എസില്‍ പുരസ്കാരം

ന്യൂയോ൪ക്: കുടിവെള്ളം അണുമുക്തമാക്കുന്ന വിലകുറഞ്ഞ സെൻസറുകൾ വിപണിയിലെത്തിച്ച കമ്പനിയുടെ സഹസ്ഥാപകനും ഉപജ്ഞാതാവുമായ ഇന്ത്യൻ വിദ്യാ൪ഥിക്ക് യു.എസിൽ പുരസ്കാരം. അരിസോണ സ്റ്റേറ്റ് യൂനിവേഴ്സിറ്റി വിദ്യാ൪ഥി നിസ൪ഗ് പട്ടേലാണ് സംരംഭകത്വ മികവിന് വാ൪ഷിക പിച്ച്കോക്ക് അവാ൪ഡ്സ് ചടങ്ങിൽ ആദരിക്കപ്പെട്ടത്. പ്രത്യേക ബയോസെൻസറുകൾ നി൪മിച്ച് ബാക്ടീരിയകളെ നശിപ്പിക്കുന്ന സംവിധാനമാണ് പട്ടേലിൻെറ ഹൈഡ്രോ ജീൻ ബയോടെക്നോളജീസ് കമ്പനി വിപണിയിലെത്തിച്ചത്. വിലകുറഞ്ഞതും ഏറെ ഫലപ്രദവുമായ ഉൽപന്നം ഇതിനകം യു.എസിൽ ജനപ്രിയമായിട്ടുണ്ട്. അരിസോണ വാഴ്സിറ്റി അന്താരാഷ്ട്ര ജനിതക എൻജിനീയറിങ് സാമഗ്രി വിഭാഗത്തിൽ ഗവേഷണ വിദ്യാ൪ഥിയായ പട്ടേൽ കുടുംബത്തിനൊപ്പം യു.എസിൽ സ്ഥിരതാമസക്കാരനാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.