ഇസ്ലാമാബാദ്: മുൻ പ്രസിഡൻറ് പ൪വേസ് മുശ൪റഫിൻെറ റിമാൻഡ് പാക് ഭീകര വിരുദ്ധ കോടതി 14 ദിവസത്തേക്ക് കൂടി ദീ൪ഘിപ്പിച്ചു. 2007ൽ തൻെറ ഭരണകാലത്ത് 60 ഓളം ജഡ്ജിമാരെ വീട്ടുതടങ്കലിലാക്കിയ കേസിലാണ് നടപടി. കേസിൽ മുശ൪റഫിൻെറ വാദം മേയ് 18ന് കേൾക്കുമെന്ന് കോടതി അറിയിച്ചു.അതേസമയം, മുശ൪റഫിന് ആജീവനാന്ത രാഷ്ട്രീയ വിലക്കേ൪പ്പെടുത്തിയതിൽ പ്രതിഷേധിച്ച് മേയ് 11ലെ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് അദ്ദേഹം നേതൃത്വം നൽകുന്ന ഓൾ പാകിസ്താൻ മുസ്ലിം ലീഗ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.