കടല്‍ക്കൊല: സുവനിയമം ഒഴിവാക്കി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് എന്‍.ഐ.എ

ന്യൂഡൽഹി: കടൽക്കൊല കേസിൽ  ഇറ്റാലിയൻ നാവിക൪ക്ക് വധശിക്ഷ ലഭിക്കാവുന്ന സുവ നിയമം ഒഴിവാക്കി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന് എൻ .ഐ.എ.. സുപ്രീംകോടതിയുടെ വിധിയെ വിദേശകാര്യമന്ത്രാലയം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും എൻ..ഐ.എ വ്യക്തമാക്കി. തിങ്കളാഴ്ച എൻ.ഐ.എ ഡയറക്ട൪ ലോക്നാഥ് ബെഹ്റയുടെ അധ്യക്ഷതയിൽ നടക്കുന്ന  യോഗത്തിൽ ഇതുസംബന്ധിച്ചുള്ള തീരുമാനമുണ്ടാകം.

കടലിലെ അതിക്രമങ്ങൾ തടയുന്നതിനുള്ള 'സുവാ' നിയമത്തിന്റെ മൂന്നാം വകുപ്പും ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധവകുപ്പുകളും പ്രകാരമാണ് നിലവിൽ എൻ.ഐ.എ കേസെടുത്തിരിക്കുന്നത്.
 'സുവ' നിയമം ഒഴിവാക്കിയുള്ള അന്വേഷണത്തിനു കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയിരുന്നു.  എന്നാൽ എൻ.ഐ.എ കേസന്വേഷണം ഇതുവരെ ആരംഭിച്ചിട്ടില്ല. കേസ് സംബന്ധിച്ച് കേരള പൊലീസ് തയാറാക്കിയ എഫ്.ഐ.ആ൪ പരിശോധിക്കുക മാത്രമാണ് എൻ.ഐ.എ ചെയ്തിട്ടുള്ളത്. കേസിൽ പ്രതികളായ നാവികരെയോ സാക്ഷികളെയോ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.

60 ദിവസത്തിനകം കേസ് അന്വേഷിച്ച് റിപ്പോ൪ട്ട് സമ൪പ്പിക്കാൻ എൻ.ഐ.എക്ക് സാധിക്കുമെന്ന് കേന്ദ്രസ൪ക്കാ൪ സുപ്രീംകോടതിയിൽ ബോധിപ്പിച്ചിരുന്നു.

നേരത്തെ, നാവിക൪ക്ക് വധശിക്ഷ ഒഴിവാക്കുമെന്ന് വിദേശകാര്യമന്ത്രാലയം ഇറ്റലിക്ക്  ഉറപ്പുനൽകിയിരുന്നു. ഇതിനു ശേഷം കേസ് എൻ.ഐ.എക്ക് വിടുന്നതിനെ ഇറ്റലി എതി൪ത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.