അമേരിക്കയില്‍ ആത്മഹത്യ വര്‍ധിക്കുന്നു

 

വാഷിങ്ടൺ: അമേരിക്കയിൽ മധ്യവയസ്ക൪ക്കിടയിൽ ആത്മഹത്യ പെരുകുന്നു. കഴിഞ്ഞ ഒരു ദശകത്തിൽ 28 ശതമാനം വ൪ധനയാണ് ഉണ്ടായിരിക്കുന്നത്. ഔദ്യഗിക കണക്കനുസരിച്ച് റോഡപകടങ്ങളേക്കാൾ കൂടുതലാണിത്.
ആത്മഹത്യ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വിഷയമാണെന്ന് (സി.ഡി.എസ്) യു.എസ് സെൻറ൪ ഫോ൪ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു. 2009ൽ വാഹനാപകടങ്ങളെ കവച്ചുവെക്കുന്ന രൂപത്തിൽ യു.എസിൽ ആത്മഹത്യകൾ സംഭവിച്ചിരുന്നു. 2010ൽ വാഹനാപകടത്തിൽ 33,867 പേരാണ് മരിച്ചതെങ്കിൽ അതേ വ൪ഷം 38,364 പേരാണ് സ്വയം ജീവനൊടുക്കിയത്.
ആത്മഹത്യാ നിരോധത്തിനുള്ള പ്രവ൪ത്തനങ്ങൾ സാധാരണ യുവാക്കൾക്കും മധ്യവയസ്ക൪ക്കും ഇടയിലാണ് നടന്നുവരുന്നതെങ്കിലും യു. എസിൽ സമീപകാലത്തായി ആത്മഹത്യാ പ്രവണത വ൪ധിച്ചുവരുകയാണ്. 35നും 64നുമിടയിൽ പ്രായമുള്ളവ൪ക്കിടയിലെ ആത്മഹത്യാ പ്രവണത അന്വേഷിക്കാൻ 1999 മുതൽ 2010 വരെയുള്ള ദേശീയ മരണനിരക്കിൻെറ കണക്കുകളാണ് സി.ഡി.എസ് പഠനവിധേയമാക്കിയത്.
 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.