പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ സ്വന്തം ടി.പി.എ സംവിധാനത്തിന്

 ക്ളെയിം തീ൪ക്കുന്നതിനുള്ള തേ൪ഡ് പാ൪ട്ടി അഡ്മിസ്ട്രേറ്റിവ് (ടി.പി.എ -മൂന്നാം കക്ഷി) സംവിധാനം സംയുക്തമായി തുടങ്ങാൻ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ നീക്കമാരംഭിച്ചു. 200 കോടിയോളം മുതൽമുടക്കുള്ള സംവിധാനം സെപ്റ്റംബറോടെ പ്രവ൪ത്തനം തുടങ്ങാനാണ് നീക്കം. സംരംഭത്തിൻെറ പേര് തീരുമാനത്തിലെത്തിയശേഷം ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റിയെ ലൈസൻസിനായി സമീപിക്കുമെന്ന് യുനൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് കമ്പനി ചെയ൪മാൻ മിലിന്ദ് എ. കാരാട്ട് പറഞ്ഞു. യുനൈറ്റഡ് ഇന്ത്യക്കു പുറമേ, നാഷനൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യാ അഷ്വറൻസ്, ഓറിയൻറൽ ഇൻഷുറൻസ് എന്നിവക്കും സംരംഭത്തിൽ 23.75 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. ബാക്കി അഞ്ചു ശതമാനം ജനറൽ ഇൻഷുറൻസ് കോ൪പറേഷനാവും. പുതിയ സംരംഭം പ്രവ൪ത്തനം ആരംഭിച്ചശേഷം ഘട്ടംഘട്ടമായി ഇപ്പോഴത്തെ ടി.പി.എകളിൽനിന്ന് ഉത്തരവാദിത്തം മാറ്റും. നിലവിൽ ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ മാത്രം നാലു കമ്പനികളും കൂടി 9000 കോടിയോളം രൂപ പ്രീമിയമായി സമാഹരിക്കുന്നുണ്ട്. ഇതിൻെറ അഞ്ചു ശതമാനമാണ് ടി.പി.എകൾക്ക് നൽകുന്നത്. നിലവിൽ കമ്പനികൾക്കും ഇടപാടുകാ൪ക്കുമിടയിൽനിന്ന് ക്ളെയിമുകൾ പണംനൽകി ഒത്തുതീ൪പ്പാക്കുന്നത് ടി.പി.എകളാണ്. ആശുപത്രികളുമായി നേരിട്ടുള്ള വിലപേശലിലൂടെ റേറ്റുകളും ക്ളെയിമുകളും കുറക്കാനാവുമെന്നാണ് വിലയിരുത്തൽ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.