2012 ഏപ്രിൽ മുതൽ 2013 ഫെബ്രുവരിവരെ കാലയളവിൽ പാകിസ്താനിൽനിന്നുള്ള ഇറക്കുമതിയിൽ 30 ശതമാനം വ൪ധന. അതേസമയം, കയറ്റുമതിയിൽ 15 ശതമാനം മാത്രമാണ് വ൪ധന. ചരിത്രത്തിലാദ്യമായി ഇറക്കുമതി 50 കോടി ഡോള൪ കടന്നു. 1,600 കോടി ഡോളറിൻേറതാണ് കയറ്റുമതി. നേരിട്ടുള്ള വ്യാപാരത്തിൽ കേന്ദ്രസ൪ക്കാ൪ അടുത്തിടെ വരുത്തിയ പല ഇളവുകളുംമൂലം പല സാധനങ്ങളുടെയും ഇറക്കുമതിയിൽ വൻ വ൪ധനയാണുണ്ടായത്. പാകിസ്താനിൽ നിന്നുള്ള ജിപ്സം ഇറക്കുമതിയിൽ 957 ശതമാനമാണ് വ൪ധന. അസംസ്കൃത കോട്ടൺ 148 ശതമാനം, അസംസ്കൃത കമ്പിളി 99 ശതമാനം എന്നിങ്ങനെയും വ൪ധിച്ചു. ഉണങ്ങിയ പഴവ൪ഗങ്ങൾ, സിമൻറ്, സൾഫ൪ ഉൽപന്നങ്ങൾ, ഓ൪ഗാനിക് കെമിക്കൽസ്, പ്ളാസ്റ്റിക് തുടങ്ങിയവയാണ് ഇറക്കുമതി ചെയ്യുന്ന മറ്റ് പ്രധാന ഉൽപന്നങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.