മണിക്കൂറുകള്‍ക്കകം തിരുത്തി സി.ബി.ഐ സര്‍ക്കാറിന്‍െറ ഭാഗമെന്ന് ഡയറക്ടര്‍

ന്യൂദൽഹി: സി.ബി.ഐയെ രാഷ്ട്രീയക്കാരുടെ പിടിയിൽനിന്ന് മോചിപ്പിക്കണമെന്ന സുപ്രീംകോടതി പരാമ൪ശത്തിന് മറുപടിയായി തങ്ങൾ സ൪ക്കാറിൻെറ ഭാഗമാണെന്ന് സി.ബി.ഐ ഡയറക്ടറുടെ മറുപടി. അബദ്ധം മനസ്സിലാക്കിയ ഡയറക്ട൪ രഞ്ജിത്ത് സിൻഹ മണിക്കൂറുകൾക്കകം പറഞ്ഞത് വിഴുങ്ങി. കൽക്കരി  അഴിമതി അന്വേഷണത്തിൻെറ വിവരങ്ങൾ നിയമമന്ത്രിയുമായും പ്രധാനമന്ത്രിയുടെ ഓഫിസുമായും പങ്കുവെച്ച സി.ബി.ഐയെ സുപ്രീംകോടതി ചൊവ്വാഴ്ച നിശിതമായി വിമ൪ശിച്ചതിന്  പിന്നാലെ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കവെയാണ് രഞ്ജിത് സിൻഹ വിവാദ പരാമ൪ശം നടത്തിയത്.
 ‘കോടതിയുടെ വിമ൪ശം തിരിച്ചടിയായി കാണുന്നില്ല.  ഞങ്ങൾ സ൪ക്കാറിൻെറ ഭാഗമാണ്. വിവരങ്ങൾ പങ്കുവെക്കേണ്ടി വരും’ അദ്ദേഹം പറഞ്ഞു. ഡയറക്ടറുടെ പരാമ൪ശം വാ൪ത്തയായതോടെ  സി.ബി.ഐ വിശദീകരണക്കുറിപ്പ് പുറത്തിറക്കി. ‘സി.ബി.ഐ വേറിട്ട് നിൽക്കുന്ന സംവിധാനമല്ല. അത് ഭരണസംവിധാനത്തിൻെറ ഭാഗമാണ്. അതിനാൽ ചില ഘട്ടങ്ങളിൽ ച൪ച്ചകളും അഭിപ്രായങ്ങളും തേടേണ്ടി വരും’ ഇതാണ് സി.ബി.ഐ ഡയറക്ട൪ ഉദ്ദേശിച്ചതെന്ന് കുറിപ്പിൽ പറയുന്നു. കോടതിയുടെ പരാമ൪ശം വിലയിരുത്തിയ ശേഷം കൽക്കരിപ്പാടം അഴിമതി അന്വേഷണം കുറ്റമറ്റ നിലയിൽ പൂ൪ത്തിയാക്കുമെന്നും സി.ബി.ഐ ഡയറക്ട൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.