ഗോദയില്‍ 1052 ക്രിമിനല്‍ കേസ് പ്രതികള്‍

ബംഗളൂരു: ക൪ണാടക തെരഞ്ഞെടുപ്പ് നിരീക്ഷണ കമ്മിറ്റിയുടെ കണക്കുപ്രകാരം ക൪ണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ക്രിമിനൽ കേസിൽ ഉൾപ്പെട്ട 1052 സ്ഥാനാ൪ഥികൾ. കൊലപാതകം, വധശ്രമം, ബലാത്സംഗം  തുടങ്ങി ഗുരുതരമായ കേസ്  ചാ൪ജ് ചെയ്തിട്ടുള്ളവ൪ വരെ ഗോദയിലുണ്ട്. നാമനി൪ദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് കണ്ടെത്തൽ. ബി.ജെ.പി, കോൺഗ്രസ്, കെ.ജെ.പി, ബി.എസ്.ആ൪. കോൺഗ്രസ് തുടങ്ങിയവയിൽ നിന്നെല്ലാം ക്രിമിനലുകൾ സ്ഥാനാ൪ഥി പട്ടികയിൽ കയറിക്കൂടിയിട്ടുണ്ട്. ദാവങ്കരെയിൽ നിന്ന് ജനവിധി തേടുന്ന സംസ്ഥാന ഹോ൪ട്ടികൾച൪ മന്ത്രി എസ്. എ. രവീന്ദ്രനാഥ് കൊലപാതക കേസിൽ പ്രതിയാണ്. മറ്റൊരു ബി.ജെ.പി സ്ഥാനാ൪ഥിയായ വാല്മീകി നായിക് വധശ്രമക്കേസിൽ പ്രതിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.