ന്യൂദൽഹി: സരബ്ജിത് സിങ് ആക്രമിക്കപ്പെട്ട ലാഹോറിലെ കോട്ട് ലഖ്പത്ത് ജയിൽ അക്രമത്തിന് കുപ്രസിദ്ധമെന്ന് റിപ്പോ൪ട്ട്.
മൂന്നുമാസം മുമ്പ് ഇവിടെയുണ്ടായ അക്രമത്തിൽ 60 വയസ്സുള്ള ഇന്ത്യൻ തടവുകാരൻ ചമേൽ സിങ് കൊല്ലപ്പെട്ടിരുന്നു. ഇന്ത്യക്കുവേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിക്കപ്പെട്ട് ഇരുമ്പഴിക്കുള്ളിലായ ഇയാളെ ചില ജയിൽ ജീവനക്കാ൪ തല്ലിക്കൊല്ലുകയായിരുന്നെന്നാണ് വിവരം.
സരബ്ജിത്തിനെ പ്രവേശിപ്പിച്ച ജിന്ന ആശുപത്രിയിൽവെച്ചാണ് ചമേൽ സിങ്ങും മരിച്ചത്. എന്നാൽ, ഇതുസംബന്ധിച്ച് ഗൗരവമായ അന്വേഷണമൊന്നും ജയിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ആന്തരികാവയവങ്ങളുടെ രാസപരിശോധനപോലും നടത്തിയത് മരണം നടന്ന് രണ്ടുമാസത്തിന് ശേഷമാണ്. ഇതിൽ തലക്ക് ഗുരുതര പരിക്കേറ്റതായി തെളിഞ്ഞിരുന്നു. കഴിഞ്ഞമാസമാണ് ഇയാളുടെ മൃതദേഹം ഇന്ത്യയിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.