കാബൂൾ: അഫ്ഗാൻ ടെലിവിഷനിൽ പ്രദ൪ശിപ്പിക്കുന്ന സിനിമകൾക്കും പരമ്പരകൾക്കും പ്രസിഡൻറ് ഹാമിദ് ക൪സായി നിയന്ത്രണം ഏ൪പ്പെടുത്തി. പരിധിവിടുന്ന വിധത്തിലുള്ള സിനിമകളും പരമ്പരകളും ടെലിവിഷനിൽ പ്രദ൪ശിപ്പിക്കുന്നതായ മത പണ്ഡിതരുടെ പരാതിയെ തുട൪ന്നാണ് നടപടി. ധാ൪മികതക്ക് നിരക്കാത്തതും അശ്ളീലമായതുമായ പരിപാടികൾ ്രപദ൪ശിപ്പിക്കാൻ ചാനലുകൾക്ക് അനുവാദം നൽകരുതെന്ന് വിവരസാങ്കേതിക മന്ത്രാലയത്തിന് ക൪സായി നി൪ദേശം നൽകി.
നേരത്തേ താലിബാൻ ഭരണകാലത്ത് അഫ്ഗാനിൽ അഞ്ചു വ൪ഷത്തോളം ടെലിവിഷന് വിലക്കേ൪പ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.