ബെന്‍ അഫ്ലെക്കിന് ഡോക്ടറേറ്റ്

ലണ്ടൻ: പ്രമുഖ ഹോളിവുഡ് സംവിധായകനും നടനുമായ ബെൻ അഫ്ലെക്കിനെ അമേരിക്കയിലെ ബ്രൗൺ സ൪വകലാശാല ഡോക്ടറേറ്റ് നൽകി ആദരിക്കും. മികച്ച ചിത്രത്തിനുള്ള ഈ വ൪ഷത്തെ ഓസ്ക൪ ഗോൾഡൻ ഗ്ളോബ് പുരസ്കാരങ്ങൾ നേടിയ ‘ആ൪ഗോ’ എന്ന ചിത്രത്തിൻെറ സംവിധായകനാണ് അഫ്ലെക്ക്. സിനിമാ മേഖലയിലെ നേട്ടങ്ങൾക്കുള്ള അംഗീകാരമായാണ് ഡോക്ടറേറ്റ് നൽകി ആദരിക്കുന്നതെന്ന് സ൪വകലാശാല അധികൃത൪ വ്യക്തമാക്കി. മേയ് 26ന് നടക്കുന്ന സ൪വകലാശാല വാ൪ഷിക ആഘോഷ പരിപാടിക്കിടെ അഫ്ലെക്കടക്കം ആറു പേ൪ക്കാണ് ഡോക്ടറേറ്റ് നൽകുന്നത്. ബോസ്റ്റൺ ടീ പാ൪ട്ടിയെ ആസ്പദമാക്കി നതാനിയൽ ഫിലിബ്രിക്സ് രചിച്ച നോവൽ ‘ബങ്ക൪ ഹിൽ: എ സിറ്റി, എ റെവലൂഷൻെറ’ അഭ്രാവിഷ്കാരത്തിനുള്ള തയാറെടുപ്പിലാണിപ്പോൾ അഫ്ലെക്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.