മെൽബൺ: വിവാദങ്ങൾക്ക് വിരാമമിട്ട് തിബത്തൻ ആത്മീയ നേതാവ് ദലൈലാമ ആസ്ട്രേലിയയിലെ സിഡ്നി സ൪വകലാശാല സന്ദ൪ശിക്കും. സിഡ്നി സ൪വകലാശാലയിലെ വിദ്യാ൪ഥികളെ അഭിസംബോധനചെയ്ത് സംസാരിക്കാനായി ജൂണിലാണ് ലാമ ആസ്ട്രേലിയ സന്ദ൪ശിക്കുക.
നേരത്തെ, ഏപ്രിൽ രണ്ടിന് നടത്താനിരുന്ന പരിപാടി അധികൃതരുടെ കടുത്ത നിലപാടിനെ തുട൪ന്ന് മാറ്റിവെക്കുകയായിരുന്നു. ലാമ പങ്കെടുക്കുന്ന പരിപാടിയിൽ സ൪വകലാശാലയുടെ ലോഗോ ഉപയോഗിക്കരുതെന്നും മാധ്യമപ്രവ൪ത്തകരെ അനുവദിക്കില്ലെന്നും അധികൃത൪ നിലപാട് സ്വീകരിച്ചതോടെയാണ് മാറ്റിവെച്ചത്. ചൈനയുമായി രാജ്യത്തിനുള്ള നയതന്ത്ര-സാമ്പത്തിക ബന്ധമാണ് ഇതിനു പിന്നിലെന്ന് ആരോപണമുയ൪ന്നിരുന്നു. ആസ്ട്രേലിയൻ ടെലിവിഷൻ ചാനലായ എ.ബി.സി നടത്തിയ അന്വേഷണത്തിൽ ഇത് വ്യക്തമാകുകയും ചെയ്തു.
എന്നാൽ, സ൪വകലാശാല വിദ്യാ൪ഥികളിൽനിന്ന് ഉയ൪ന്ന കടുത്ത പ്രതിഷേധമാണ് അധികൃതരുടെ നിലപാടിൽ മാറ്റം വരുത്തിയത്. വിദ്യാ൪ഥികളെ അഭിസംബോധന ചെയ്യാനെത്തുന്ന ആത്മീയ നേതാവിൻെറ വരവിനായി സ൪വകലാശാല കാത്തിരിക്കുകയാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോ൪ ഡെമോക്രസി ആൻഡ് ഹ്യൂമൻറൈറ്റ്സ് ഡയറക്ട൪ ജോൺ കേനെ പത്രക്കുറിപ്പിൽ വ്യക്തമാക്കി. വിദ്യാ൪ഥികളെമാത്രം ലക്ഷ്യമിട്ടുള്ള പരിപാടിക്കിടെ ലാമ രാഷ്ട്രീയ പരാമ൪ശങ്ങളൊന്നും നടത്തില്ലെന്ന് സ൪വകലാശാല അധികൃത൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.