ന്യൂദൽഹി: കൃത്യമായ ‘തെളിവുകളുടെ’ അഭാവത്തിൽ പത്തു വ൪ഷത്തിനിടെ രാജ്യത്ത് കുറ്റമുക്തരാക്കപ്പെട്ടത് ലക്ഷത്തിലധികം മാനഭംഗകേസ് പ്രതികളെ. പല കേസുകളിലും കൃത്യമായ തെളിവുകളോടെ തന്നെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടും ഇവ൪ക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാതെ പോയതുമൂലമാണ് ഇത്രയും പേ൪ രക്ഷപ്പെട്ടതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
2001-2010 കാലയളവിൽ കേവലം 36,006 പേ൪ മാനഭംഗകേസിലെ പ്രതികൾ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഈ കാലയാളവിൽ വിചാരണ പൂ൪ത്തിയാക്കിയ 1.09 ലക്ഷം കേസുകളിലെ പ്രതികളെയും തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിടുകയാണുണ്ടായത്. ഇതിൽ 14,500 പേ൪ പ്രായപൂ൪ത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്ന കുറ്റം ചുമത്തപ്പെട്ടവരാണ്. വ്യക്തമായ തെളിവുകളുടെ പിൻബലത്തിലായിരുന്നു ഈ കേസുകളിൽ ഭൂരിഭാഗവും കോടതിയിലെത്തിയത്. എന്നാൽ, പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെടുകയായിരുന്നത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.