ന്യൂദൽഹി: രാജ്യത്ത് പെട്രോൾ വില ലിറ്ററിന് രണ്ടര രൂപ വരെ കുറഞ്ഞേക്കും. രണ്ടുമാസത്തിനുള്ളിൽ ഇത് നാലാം തവണയാണ് പെട്രോൾ വില കുറയുന്നത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതും ഡോളറിനെതിരെ ഇന്ത്യൻ രൂപ കരുത്താ൪ജിച്ചതുമാണ് വില കുറക്കാൻ സാഹചര്യമൊരുക്കിയത്. അടുത്തയാഴ്ച ചേരുന്ന എണ്ണക്കമ്പനികളുടെ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. ഈ മാസം അവസാനത്തോടെ വിലക്കുറവ് പ്രാബല്യത്തിൽ വരുമെന്നാണ് വിവരം.
ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിൽ ബാരലിന് 106 ഡോളറായിരുന്നത് 98 ഡോളറായി കുറഞ്ഞു. അതേസമയം ഡീസൽ വിലയിൽ പ്രതിമാസം 50 പൈസ വ൪ധിപ്പിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല.
വില നിയന്ത്രണം നീക്കിയ സാഹചര്യത്തിൽ എല്ലാ മാസവും ഒന്നാം തിയതിയും 15ാം തിയതിയും എണ്ണക്കമ്പനികൾ പെട്രോൾ വില പുനഃപരിശോധിക്കാറുണ്ട്. ഏപ്രിൽ 15ന് പെട്രോൾ വില ലിറ്ററിന് ഒരു രൂപ 20 പൈസ കുറച്ചിരുന്നു. അതിന് മുമ്പ് ഈ മാസം ഒന്നിന് വിലയിൽ ലിറ്ററിന് ഒരു രൂപയുടെ കുറവ് വരുത്തിയിരുന്നു. മാ൪ച്ച് 16ന് ലിറ്ററിന് രണ്ടു രൂപ 40 പൈസയും കുറച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.