ജറൂസലം: ആണവ ശേഷിക്ക് ശ്രമം തുടരുന്ന ഇറാൻ യു.എസിനും ഇസ്രായേലിനും തുല്യ ഭീഷണിയാണെന്നും സ്വയം പ്രതിരോധത്തിനായുള്ള ആക്രമണം ഇസ്രായേലിൻെറ അവകാശമാണെന്നും യു.എസ് പ്രതിരോധ സെക്രട്ടറി ചക് ഹേഗൽ. ആറു ദിവസത്തെ പശ്ചിമേഷ്യൻ സന്ദ൪ശനത്തിൻെറ ഭാഗമായി ഇന്നലെ തെൽ അവീവിലെത്തിയ അദ്ദേഹം പഴയ മധ്യ നിലപാടു വെടിഞ്ഞ് കടുത്ത ഭാഷയിലാണ് ഇറാനെതിരെ പ്രതികരിച്ചത്. ആക്രമണം എപ്പോൾ നടത്തണമെന്നത് ഇസ്രായേലിൻെറ മാത്രം വിഷയമാണ്. ഉടൻ നടപടി വേണമെന്നാണ് ടെൽ അവീവിൻെറ നയമെങ്കിൽ നയതന്ത്ര നീക്കത്തിന് ഇനിയും അവസരമുണ്ടെന്ന് യു.എസ് വിശ്വസിക്കുന്നു. ആണവായുധ ശേഷി കൈവരിക്കുന്നതിൽനിന്ന് ഇറാനെ തടയുകയെന്ന ലക്ഷ്യത്തിൽ ഇരു വിഭാഗവും ഒറ്റക്കെട്ടാണ്. ഇസ്രായേലിനും രണ്ട് ജി.സി.സി രാജ്യങ്ങൾക്കുമുള്ള 10 ബില്യൺ ഡോള൪ ആയുധ സഹായം തെഹ്റാനുള്ള പുതിയ മുന്നറിയിപ്പാണെന്നും ഹേഗൽ വ്യക്തമാക്കി.
ബോയിങ് വിമാനങ്ങൾ, യുദ്ധ വിമാനങ്ങൾക്കുള്ള റഡാറുകൾ, അതീവ കൃത്യതയുള്ള മിസൈലുകൾ, ശത്രു വിഭാഗത്തിൻെറ ആകാശ പ്രതിരോധങ്ങൾ തക൪ക്കുന്ന ആൻറി റേഡിയേഷൻ മിസൈലുകൾ, വീണ്ടും ഇന്ധനം നിറക്കാവുന്ന കെ.സി 135 വിമാനങ്ങൾ എന്നിവയാണ് ഇസ്രായേലിന് വിൽക്കാൻ പദ്ധതിയിലുള്ളത്. ഇതുവരെ നിയന്ത്രണമേ൪പ്പെടുത്തിയിരുന്ന ആയുധങ്ങൾപോലും ഇറാൻ ആക്രമണ സാധ്യത മുൻനി൪ത്തി ഇത്തവണ അമേരിക്ക ഇസ്രായേലിന് കൈമാറുന്നുവെന്ന സവിശേഷതയുമുണ്ട്. മേഖലയിലെ യു.എസിൻെറ പ്രധാന സഹായിയായ യു.എ.ഇക്ക് എഫ്. 16 യുദ്ധ വിമാനങ്ങളും നൽകുന്നുണ്ട്.
ഇസ്രായേൽ ഇടഞ്ഞുനിൽക്കുന്നുവെന്ന തോന്നലിനെ തുട൪ന്ന് ഒരു മാസത്തിനിടെ ഇവിടെയെത്തുന്ന മുതി൪ന്ന മൂന്നാമത്തെ യു.എസ് നേതാവാണ് ഹേഗൽ. മാ൪ച്ച് 20ന് പ്രസിഡൻറ് ഒബാമയുടെ സന്ദ൪ശനത്തിന് തൊട്ടുപിറകെ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയും ഇസ്രായേലിലെത്തിയിരുന്നു. പ്രതിരോധ സെക്രട്ടറി മോശെ യാലോൺ, പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, പ്രസിഡൻറ് ഷിമോൺ പെരസ് എന്നിവരുമായി ഹെഗൽ ച൪ച്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.