ലോകത്തെ ഏറ്റവും പഴയ തുറമുഖം ഈജിപ്തില്‍ കണ്ടെത്തി

കൈറോ: ലോകത്തെ ഏറ്റവും പഴക്കമുള്ള തുറമുഖത്തിൻെറ അവശിഷ്ടങ്ങൾ ഈജിപ്തിലെ ചെങ്കടൽ തീരത്ത് കണ്ടെത്തി. ഫ്രഞ്ച് പുരാവസ്തു ഗവേഷണ സംഘം നടത്തിയ ഖനനങ്ങളിലാണ് സൂയസിന് 180 കി.മീറ്റ൪ തെക്ക് വാദി ജ൪ഫിൽ സൂയസ്- സാഫറാന റോഡരികിലായി 4,500 വ൪ഷം മുമ്പുള്ള തുറമുഖം വെളിച്ചത്തുവന്നത്. നാലാം വംശത്തിലെ ഫറോവ ഖുഫുവിൻെറ കാലത്തേതാണെന്നാണ് നിഗമനം.
ലഭ്യമായ വിവരങ്ങൾ പ്രകാരമുള്ള ഏതു തുറമുഖത്തെ അപേക്ഷിച്ചും 1,000 വ൪ഷമെങ്കിലും ഇതിന് പഴക്കമുണ്ടെന്ന് ഖനനത്തിന് നേതൃത്വം നൽകിയ ഫ്രഞ്ച് പുരാവസ്തു പഠന ഇൻസ്റ്റിറ്റ്യൂട്ടിലെ പുരാവസ്തു ഗവേഷകൻ പിയറി താലെ പറഞ്ഞു. ഇക്കാലത്ത് സിനായ് കേന്ദ്രീകരിച്ച് വ്യാപകമായിരുന്ന ചെമ്പിൻെറയും മറ്റു ലോഹങ്ങളുടെയും കയറ്റുമതിയിൽ തുറമുഖം നി൪ണായക സാന്നിധ്യമായിരുന്നതായാണ് നിഗമനം. ഇതിന് ഊന്നൽ നൽകി പഴയ കപ്പലുകളുടെ നങ്കൂരങ്ങളും പഴയ ശിലകളുടെ അപൂ൪വ ശേഖരവും കണ്ടെടുത്തിട്ടുണ്ട്.
ഇതേ സ്ഥലത്തുനിന്ന് ലോകത്തെ ഏറ്റവും പഴക്കമുള്ള 40 പേപ്പിറസ് ചുരുളുകളും കണ്ടെത്തിയതായി ഈജിപ്ത് പുരാവസ്തു വകുപ്പ് മന്ത്രി മുഹമ്മദ് ഇബ്രാഹീം അറിയിച്ചു. ഫറോവ ഖുഫുവിൻെറ കാലത്തെ ജീവിതത്തെക്കുറിച്ച് ഏറെ നി൪ണായകമായ തെളിവുകൾ ലഭ്യമാകുമെന്നതിനാൽ ഏറെ പ്രതീക്ഷയോടെയാണ് പുരാവസ്തു ഗവേഷക൪ ഇതിനെ കാണുന്നത്. ഈജിപ്ത് വാണ ഫറോവമാരിൽ പ്രബലനായിരുന്ന ഖുഫുവിൻേറതാണ് ലോകത്തെ ഏറ്റവും വലിയ പിരമിഡായ ഗിസയിലേത്. ബി.സി 2566 ലായിരുന്നു ഖുഫുവിൻെറ മരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.