റോം: ജോ൪ജിയോ നാപ്പോളിറ്റാനോയെ ഇറ്റാലിയൻ പാ൪ലമെൻറ് വീണ്ടും പ്രസിഡൻറായി തെരഞ്ഞെടുത്തു. ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പിനുശേഷം ഒരുകക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെ തുട൪ന്നുണ്ടായ പ്രതിസന്ധി ലഘൂകരിച്ചുകൊണ്ടാണ് 84കാരനായ നാപ്പോളിറ്റാനോക്ക് പാ൪ലമെൻറ് രണ്ടാമൂഴത്തിൽ തുടരാനുള്ള അംഗീകാരം പ്രഖ്യാപിച്ചത്. അതേസമയം, പാ൪ലമെൻറിന് പുറത്ത് ആയിരങ്ങൾ നാപ്പോളിറ്റാനോയെ വീണ്ടും പ്രസിഡൻറാക്കിയതിനെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. വിശ്വാസ്യത നഷ്ടപ്പെട്ട മുൻ വലതുപക്ഷ രാഷ്ട്രീയ ഗ്രൂപ്പുകൾ അധികാരത്തിൽ പിടിമുറുക്കിയതിൻെറ സൂചനയാണ് നാപ്പോളിറ്റാനോയെ വീണ്ടും വാഴിച്ചതിലൂടെ വെളിപ്പെടുന്നതെന്ന് പ്രകടനക്കാ൪ ചൂണ്ടിക്കാട്ടി. 1007 അംഗങ്ങളിൽ 738 പേരാണ് നാപ്പോളിറ്റാനോക്ക് അനുകൂലമായി വോട്ടുരേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.