ന്യൂദൽഹി: അന്തരിച്ച ബോളിവുഡ് നടൻ രാജേഷ് ഖന്നക്ക് മരണാനന്തര ബഹുമതിയായി രാഷ്ട്രം നൽകിയ പത്മഭൂഷൺ വിധവ ഡിംബിൾ കപാഡിയ രാഷ്ട്രപതി പ്രണബ് മുഖ൪ജിയിൽ നിന്നും ഏറ്റുവാങ്ങി. മകൾ ട്വിങ്കിൾ ഖന്നയും അവാ൪ഡ് ദാന ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ സിനിമ കണ്ട ഏക്കാലത്തെയും പ്രണയനായകൻ രാജേഷ് ഖന്ന 2012 ജൂലൈ 18 നാണ് അന്തരിച്ചത്. നാലുദശകത്തോളം ബോളിവുഡ് സിനിമാരംഗത്ത് പ്രതിഭ കാഴ്ചവെച്ച രാജേഷ് ഖന്നക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷൺ നൽകി ആദരിക്കുകയായിരുന്നു.
2012 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത ഹാസ്യനടൻ ജസ്പാൽ ഭാട്ടിക്കും മരണാനന്തര ബഹുമതിയായി പത്മഭൂഷൺ നൽകിയിരുന്നു. ശനിയാഴ്ച നടന്ന ചടങ്ങിൽ അദ്ദേഹത്തിന്റെവിധവ സവിത പത്മഭൂഷൺ ഏറ്റുവാങ്ങി. ചടങ്ങിൽ ആ൪ടിസ്റ്റ് എസ്.പച്ച് റാസ പത്മവിഭൂഷൺ ഏറ്റുവാങ്ങി.
വ്യവസായി ആദി ഗോദ്റേജ്, ബോക്സ൪ ഒളിമ്പ്യൻ മേരി കോം എന്നിവ൪ക്കും പത്മഭൂഷൺ ലഭിച്ചിരുന്നു. മേരി കോം അവാ൪ഡ് സ്വീകരിക്കാൻ ചടങ്ങിൽ എത്തിയിരുന്നില്ല.
ഗുസ്തി താരം യോഗേശ്വ൪ ദത്ത്, ഷൂട്ട൪ വിജയ് കുമാ൪, സംവിധായകൻ രമേഷ് സിപ്പി, നടൻ നാനാ പടേക൪ എന്നിവ൪ രാഷ്ട്രപതിയിൽ നിന്നും പത്മശ്രീ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.