ബാബരി ധ്വംസനം: അപ്പീലിന്‍െറ പേരില്‍ പ്രതികളെ വിടരുതെന്ന് കോടതി

ന്യൂദൽഹി: ബാബരി മസ്ജിദ് ധ്വംസനകേസിലെ  ഗൂഢാലോചനാ കുറ്റം ഉപേക്ഷിക്കാനുള്ള  അലഹബാദ് ഹൈകോടതി  വിധിക്കെതിരായി അപ്പീൽ വൈകിയതിൻെറ പേരിൽ പ്രതികളെ വിട്ടയക്കരുതെന്ന് സി.ബി.ഐ സുപ്രീംകോടതിയിൽ വാദിച്ചു.  അദ്വാനിയടക്കമുള്ളവ൪ക്കെതിരെയാണ് ബാബരി മസ്ജിദ് ധ്വംസനകേസിൽ ഗൂഢാലോചനാ കുറ്റം ചുമത്തിയത്.
ജസ്റ്റിസ് എച്ച് എൽ ദത്ത്, ജെ.എസ് കേഹ൪ എന്നിവരടങ്ങിയ ബെഞ്ചിൻെറ മുമ്പാകെയാണ് സി.ബി.ഐ ഇക്കാര്യം ബോധിപ്പിച്ചത്. ഹൈകോടതി വിധിക്കെതിരായ അപ്പീൽ വൈകിയ പശ്ചാത്തലത്തിൽ സി.ബി.ഐയുടെ വാദം തള്ളിക്കളയണമെന്ന് അദ്വാനിയടക്കമുള്ളവ൪ ആവശ്യപ്പെട്ടിരുന്നു. സാധാരണ കേസുകളിൽനിന്ന് വ്യത്യസ്തമായി എതി൪വാദം നിലനിൽക്കുന്നതുകൊണ്ട് ഈ വിഷയത്തിലെ എല്ലാ വാദങ്ങളും കേൾക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി.
അപ്പീലിൻെറ  കരട് അംഗീകരിക്കുന്നതിന് മുമ്പായി അന്നത്തെ സോളിസിറ്റ൪ ജനറലിന് ബൃഹത്തായ രേഖകൾ പരിശോധിക്കേണ്ടതുള്ളതുകൊണ്ടും 2ജി കേസടക്കമുള്ള കേസുകളുടെ തിരക്കിലായതുകൊണ്ടുമാണ് അപ്പീൽ വൈകിയതെന്ന് സി.ബി.ഐ പറഞ്ഞു. ജൂലൈ 17ന് കേസിലെ വാദം കേൾക്കും
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.