സഞ്ജയ് ദത്തിനു കീഴടങ്ങാന്‍ നാലാഴ്ച കൂടി സമയം അനുവദിച്ചു

ന്യൂദൽഹി: മുംബൈ സ്ഫോടനക്കേസിൽ തടവുശിക്ഷ ലഭിച്ച ബോളിവുഡ് താരം സഞ്ജയ് ദത്തിനു കീഴടങ്ങാൻ സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചു. നാല് ആഴ്ചത്തെ സമയപരിധിയാണ് ജസ്റ്റിസ് പി. സദാശിവം, ബി.എസ് ചൗഹാൻ എന്നവിരടങ്ങിയ സുപ്രീം കോടതി ബെഞ്ച് അനുവദിച്ചത്.

മാനുഷിക പരിഗണനയുടെ പേരിൽ കീഴടങ്ങാൻ ആറു മാസത്തേക്ക് സമയം നീട്ടിത്തരണമെന്നാവശ്യപ്പെട്ടാണ് സഞ്ജയ് ദത്ത് കോടതിയെ സമീപിച്ചത്. സഞ്ജയ് ദത്തിനെ ജയിലിലടച്ചാൽ സിനിമ മേഖലയിൽ 278 കോടിയുടെ നഷ്ടമുണ്ടാകുമെന്നും നിരവധി മനുഷിക പ്രവ൪ത്തനങ്ങൾ തടസപ്പെടുമെന്നും ദത്തിനു വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകൻ ഹരിഷ് സാൽവെ കോടതിയെ ബോധിപ്പിച്ചു. അതേസമയം, ദത്തിന് സമയം നീട്ടി നൽകരുതെന്ന് മഹാരാഷ്ര്ട സ൪ക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റ൪ ജനറൽ ഹരേൺ റാവൽ കോടതിയിൽ ആവശ്യപ്പെട്ടു.

1993ലെ മുംബൈ സ്ഫോനക്കേസിൽ തടവുശിക്ഷക്ക് വിധിക്കപ്പെട്ട ദത്തിന്റെകീഴടങ്ങാനുള്ള സമയ പരിധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് സുപ്രീം കോടതി വിധി. ആയുധം കൈവശംവെച്ചതിന് അഞ്ചുകൊല്ലമാണ് ദത്തിനെ ശിക്ഷിച്ചത്. വിചാരണ കാലയളവിൽ ഒന്നരക്കൊല്ലം തടവനുഭവിച്ചത് കണക്കാക്കി, ബാക്കിയുള്ള മൂന്നരക്കൊല്ലം ഇനി ശിക്ഷയനുഭവിക്കണം.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.