ബംഗളൂരു: ബംഗളൂരുവിലെ മല്ലേശ്വരത്ത് ബി.ജെ.പി ഓഫീസിനു മുന്നിലുണ്ടായ സ്ഫോടനത്തിൽ എട്ടു പൊലീസുകാരടക്കം 16 പേ൪ക്ക് പരിക്കേറ്റു. ഓഫീസിന് പുറത്ത് പാ൪ക്ക് ചെയ്ത മോട്ടോ൪ സൈക്കിളിൽ സ്ഥാപിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പൊലീസ് കമ്മീഷണ൪ രാഘവേന്ദ്ര എച്ച്. ഒറാഡ്ക൪ സ്ഥിരീകരിച്ചു.
ബുധനാഴ്ച രാവിലെ 10.45 ഓടെയായിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ സമീപത്തുണ്ടായിരുന്ന പൊലീസ് ബസ് അടക്കം നിരവധി വാഹനങ്ങൾ കത്തി നശിച്ചു. എൻ.ഐ.എ സംഘം സ്ഥലത്ത് പരിശോധന നടത്തി. മോട്ടോ൪ സൈക്കിളിൽ സ്ഥാപിച്ചത് ടൈം ബോംബായിരുന്നെന്ന സൂചനയാണ് എൻ.ഐ.എ സംഘം നൽകിയത്. സ്ഥലത്ത് പാ൪ക്ക് ചെയ്തിരുന്ന മാരുതി ഒമ്നി വാനിലെ ഓട്ടോ ഗ്യാസ് സിലിണ്ട൪ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നായിരുന്നു ആദ്യ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.