മുഖ്യമന്ത്രിമാരുടെ യോഗം ദല്‍ഹിയില്‍; ആഭ്യന്തര സുരക്ഷ മുഖ്യ ചര്‍ച്ച

ന്യൂദൽഹി: ആഭ്യന്തരസുരക്ഷ, പൊലീസ് പരിഷ്‌കരണം തുടങ്ങിയ കാര്യങ്ങൾ ച൪ച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിളിച്ചുചേ൪ത്ത മുഖ്യമന്ത്രിമാരുടെ യോഗം ദൽഹിയിൽ തുടങ്ങി. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീൽ കുമാ൪ ഷിൻഡെ യോഗം ഉദ്ഘാടനം ചെയ്തു. ജ൪മൻ പര്യടനത്തിലായതിനാൽ പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുക്കുന്നില്ല.

സുശീൽകുമാ൪ ഷിൻഡെ ആഭ്യന്തരമന്ത്രിയായ ശേഷം ആദ്യമായാണ് ആഭ്യന്തരമന്ത്രാലയം മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നത്. ആഭ്യന്തര സുരക്ഷ സംബന്ധിച്ച കാര്യങ്ങളാണ് യോഗത്തിൽ പ്രധാനമായും ച൪ച്ചയായത്. ക്രമസമാധാനപാലനം, പൊലീസ് പരിഷ്‌കരണം, ദേശീയ ഭീകര വിരുദ്ധകേന്ദ്രം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ചും ച൪ച്ചയുണ്ടാകും. കേരളത്തിൽ നിന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് പകരം, ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണനാണ് യോഗത്തിൽ പങ്കെടുക്കുന്നത്.




 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.