ചെന്നൈ: പ്രശസ്ത സംഗീതജ്ഞൻ പി.ബി ശ്രീനിവാസ് (82) അന്തരിച്ചു. ഹൃദയാഘാതത്തെ തുട൪ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.
ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് ഭാഷകളിലായി നിരവധി ചലച്ചിത്ര ഗാനങ്ങൾ ആലപിച്ചിട്ടുള്ള പി.ബി ശ്രീനിവാസ്, സംഗീതത്തിൽ ഗവേഷണ പഠനങ്ങളുമായും സജീവമായിരുന്നു. ആന്ധ്രാപ്രദേശിലെ കാക്കിനാഡയിൽ 1930 സെപ്തംബ൪ 22നായിരുന്നു ജനനം.
1952ൽ മിസ്റ്റ൪ സമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് സിനിമാ ഗാനരംഗത്ത് ശ്രീനിവാസ് എത്തുന്നത്. 1955ൽ ഹരിശ്ചന്ദ്ര എന്ന സിനിമയിലെ ഗാനം ആലപിച്ചാണ് ശ്രീനിവാസ് മലയാള സിനിമാ ഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്. മാമലകൾക്കപ്പുറത്ത്, തുളസീ, ഗീതേ ഹൃദയ സഖീ, നിറഞ്ഞ കണ്ണുകളോടെ.... തുടങ്ങി അദ്ദേഹം പാടിയ നിരവധി ഗാനങ്ങൾ ഇന്നും ജനപ്രിയമാണ്. ഭക്തിഗാന രംഗത്തും പി.ബി ശ്രീനിവാസ് പ്രശസ്തനായിരുന്നു.
തമിഴ്നാട് സ൪ക്കാറിന്റെ കലൈമാമണി പുരസ്കാരമടക്കം നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.