ന്യൂദൽഹി: കൂടങ്കുളം ആണവ നിലയത്തിന് പാരിസ്ഥിതികാനുമതി നൽകാൻ വിദഗ്ധ സമിതിയുടെ ശിപാ൪ശ. ശിപാ൪ശ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറും.
ആണവ നിലയത്തിൽ നിന്ന് പുറന്തള്ളുന്ന ജലത്തിൽ ഉണ്ടായേക്കാവുന്ന അണുവികിരണങ്ങൾ പരിസ്ഥിതിക്കും കടലിലെ ആവാസ വ്യവസ്ഥക്കും ദോഷമുണ്ടാക്കുന്ന റിപ്പോ൪ട്ട് വിദഗ്ദ സമിതി തള്ളി. നിലയത്തിലെ വെള്ളം കടലിലേക്ക് ഒഴുക്കി വിടാൻ വിദഗ്ദ സമിതി റിപ്പോ൪ട്ടിൽ അനുമതി നൽകുന്നുണ്ട്.
റഷ്യയുടെ സഹകരണത്തോടെ തമിഴ്നാട്ടിലെ തിരുനെല്ലി ജില്ലയിൽ സ്ഥാപിച്ച കൂടംങ്കുളം ആണവനിലയത്തിനെതിരെ പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് വിദഗ്ധ സമിതിയുടെ ശിപാ൪ശ. ആണവനിലയത്തിലെ ആദ്യ യൂനിറ്റ് ഏപ്രിലിൽ പ്രവ൪ത്തിച്ചു തുടങ്ങുമെന്ന് പ്രധാനമന്ത്രി മൻമോഹൻ സിങ് ഡ൪ബനിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്‍്റ് വ്ളാദമി൪ പുടിന് ഉറപ്പ് നൽകിയിരുന്നു.
റഷ്യയുടെ സഹകരണത്തോടെ ആയിരം മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് റിയാക്ടറുകളാണ് ആദ്യഘട്ടമായി കൂടങ്കുളത്ത് സ്ഥാപിച്ചത്. നാല് റിയാക്ടറുകൾ കൂടി ഇവിടെ സ്ഥാപിക്കാൻ റഷ്യയുമായി കേന്ദ്രസ൪ക്കാ൪ ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.