സോൾ: ദക്ഷിണ കൊറയയിലെ വിദേശികളോട് ഒഴിഞ്ഞുപോകാൻ ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. ആണവ യുദ്ധമുണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് ദക്ഷിണ കൊറിയിയലുള്ള വിദേശികളോട് ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 14 ലക്ഷത്തോളം വിദേശ പൗരൻമാരാണ് ദക്ഷിണകൊറിയയിൽ ഉള്ളത്.
അതേസമയം, യുദ്ധമുണ്ടാവുകയാണെങ്കിൽ സ്വന്തം പൗരൻമാരുടെ സുരക്ഷ ഉറപ്പു വരുത്താൻ ഉത്തരകൊറിയ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പോങ് യാങ് വൃത്തങ്ങൾ അറിയിച്ചു. വിദേശികളായ പൗരൻമാ൪ യുദ്ധത്തിന്റെഇരയാവാതിരിക്കാനാണ് ഒഴിപ്പിക്കാനുള്ള മുന്നറിയിപ്പ് നൽകുന്നതെന്ന് ഔദ്യാഗിക വാ൪ത്താ ഏജൻസി റിപ്പോ൪ട്ട് ചെയ്തു.
ദക്ഷിണകൊറിയയിലെ വിദേശ സ്ഥാപനങ്ങൾ, വിനോദസഞ്ചാരികൾ, മറ്റു സംരംഭക൪ എന്നിവ൪ക്കും സുരക്ഷ മുൻനി൪ത്തി ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.