സുദീപ്തോ ഗുപ്തയുടെ മരണം അത്ര വലിയ കാര്യമല്ലെന്ന് മമത

ബാംഗളൂരു: സുദീപ്തോ ഗുപ്തയുടെ മരണം അത്ര വലിയ കാര്യമല്ലെന്നും പൊലീസ് ആക്രമണം കൊണ്ടല്ല മരണം സംഭവിച്ചതെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാന൪ജി പറഞ്ഞു. പൊലീസ് നിരവധി തവണ സുദീപ്തോ ഗുപ്തയുടെ തലയ്ക്കടിച്ചതാണ് മരണ കാരണമെന്ന റിപ്പോ൪ട്ടുകൾ തള്ളിയാണ് മമതയുടെ പ്രസ്താവന. ചികിത്സയിൽ കഴിയുന്ന ഗായകൻ മന്നാ ഡെയെ കാണാൻ ബംഗളൂരുവിൽ എത്തിയപ്പോഴായിരുന്നു മമതയുടെ പ്രസ്താവന.

മമതയുടെ പ്രസ്താവന ആശ്ചര്യപ്പെടുത്തുന്നതാണെന്ന് സി.പി.എം പ്രതികരിച്ചു. പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ട് ഇതുവരെ വന്നിട്ടില്ല, പക്ഷേ റിപ്പോ൪ട്ടിനെക്കുറിച്ച് മുഴുവൻ അറിവുള്ളതുപോലെയാണ് മുഖ്യമന്ത്രിയുടെ സംസാരമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് സാലിം പറഞ്ഞു. മമതാ ബാന൪ജി പൊലീസിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് പശ്ചിമ ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പ്രദീപ് ഭട്ടാചാര്യ പറഞ്ഞു. സുദീപ് ഗുപ്തയുടെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പ്രശസ്ത സിനിമ സംവിധായകരായ മൃണാൾ സെൻ, സൗമിത്ര ചാറ്റ൪ജി എന്നിവ൪ ആവശ്യപ്പെട്ടു.

സ൪വകലാശാല, കോളജ് യൂനിയൻ തെരഞ്ഞെടുപ്പുകൾ ആറു മാസത്തേക്ക് നി൪ത്തിവെച്ച മമത സ൪ക്കാറിന്റെതീരുമാനത്തിനെതിരെ കൊൽക്കത്തയിലെ റാണി രസമണി പ്രദേശത്ത് പ്രതിഷേധ റാലി നടത്താൻ തടിച്ചുകൂടിയ എസ്.എഫ്.ഐ പ്രവ൪ത്തകരും പൊലീസും തമ്മിൽ ഏറ്റമുട്ടുകയായിരുന്നു. വഴി തടഞ്ഞ വിദ്യാ൪ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലേക്ക് കൊണ്ടുപോകവെ തല പുറത്തിട്ട് മുദ്രാവാക്യം വിളിച്ച സുദീപ്തോയുടെ തല ജയിൽ കവാടത്തിന്റെവിളക്കുകാലിൽ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെവിശദീകരണം. ബസിൽവെച്ച് പൊലീസ് മ൪ദിച്ച് പുറത്തേക്കിട്ടുവെന്നാണ് സി.പി.എം ആരോപിക്കുന്നത്.

കൊൽക്കത്ത രബീന്ദ്ര ഭാരതി യൂനിവേഴ്സിറ്റിയിലെ എം.എ വിദ്യാ൪ഥിയും എസ്.എഫ്.ഐ കോളജ് യൂനിറ്റ് ഭാരവാഹിയുമായിരുന്നു സുദീപ്തോ ഗുപ്ത. സ൪ക്കാറിന്റെസാമ്പത്തിക സഹായം സുദീപ്തോയുടെ പിതാവ് നിരസിച്ചിരുന്നു.

സുദീപ്തോയുടെ മരണം ആയുധമാക്കി സ൪ക്കാ൪ വിരുദ്ധ പ്രക്ഷോഭത്തിനിറങ്ങിയ സി.പി.എമ്മിന് തൃണമൂലിനൊപ്പം നിൽക്കുന്ന എസ്.യു.സി.ഐ ഉൾപ്പെടെയുള്ളവരുടെ പാ൪ട്ടികളുടെയും പ്രമുഖ വ്യക്തികളുടെയും പിന്തുണ ലഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.