ന്യൂദൽഹി: ഉത്ത൪പ്രദേശിൽ നാല് സഹോദരിമാ൪ക്ക് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആസിഡ് ആക്രമണം നടത്തി. ആക്രമണത്തിനിരയായവരിൽ ഒരാളുടെ നില ഗുരുതരമാണ്. ദൽഹിയിൽ നിന്ന് 100 കി.മീ അകലെ ഷംലിയിലാണ് സംഭവം നടന്നത്.
സഹോദരിമാരിൽ മൂന്നു പേ൪ അധ്യാപകരാണ്. സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് യുവതികൾക്ക് നേരെ ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തിയതെന്ന് സംഭവം അന്വേഷിക്കുന്ന മുതി൪ന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും വിശദാംശങ്ങൾ അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഇളയ സഹോദരിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവരെ ദൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.