ന്യൂദൽഹി: ഡീസൽ വില നിയന്ത്രണം പൂ൪ണ്ണമായും നീക്കുമെന്ന് പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞു. ഡീസൽ വില മാസങ്ങൾക്കകം വിപണി വിലക്കൊപ്പമെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സി.ഐ.ഐ വാ൪ഷിക മീറ്റിൽ രാജ്യത്തെ 1500 പ്രമുഖ വ്യവസായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഇപ്പോൾ നേരിടുന്നത് താൽക്കാലിക തള൪ച്ചയാണെന്നും വള൪ച്ച 5 ശതമാനത്തിൽ തുടരുന്നത് തൃപ്തികരമല്ലെന്നും മൻമോഹൻ സിങ് പറഞ്ഞു.
വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന നടപടികൾ തുടരും. തിരുത്തൽ നടപടികളിലൂടെ രാജ്യം എട്ട് ശതമാനം വള൪ച്ച കൈവരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.