ടോള്‍ പിരിവ് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി

ന്യൂദൽഹി: ദേശീയ പാതയിൽ ടോൾ പിരിവ് ഒഴിവാക്കണമെന്ന കേരളത്തിന്റെആവശ്യം കേന്ദ്രം തള്ളി. ടോൾ പിരിക്കേണ്ടെങ്കിൽ യൂസേഴ്സ്  ഫീയായി ലഭിക്കേണ്ട പണം കേരള സ൪ക്കാ൪ നൽകണമെന്ന്
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. യൂസേഴ്സ്  ഫീ നൽകാൻ തയ്യറാണെന്ന് സംസ്ഥാനം അറിയിച്ചാൽ അനുകൂലമായ നിലപാടെക്കുമെന്ന് കേന്ദ്രഗതാഗതമന്ത്രി സി.പി ജോഷി പറഞ്ഞു.   ടോൾ അല്ലങ്കെിൽ യൂസേഴ്സ് ഫീ ഇല്ലാതെ പദ്ധതി നടപ്പാക്കാനാകില്ലന്നെും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയ പാതയോരത്തെ മദ്യശാലകൾ നീക്കാൻ  സംസ്ഥാനസ൪ക്കാ൪  നടപടിയെടുക്കണമെന്നും സി.പി ജോഷി പറഞ്ഞു.
റോഡുകൾ ദേശീയ പാത അതോറിറ്റി വികസിപ്പിച്ച ശേഷം ടോൾ ഏ൪പ്പെടുത്തുന്നതിന് എതിരെ കേരളത്തിൽ എതി൪പ്പ് ശക്തമായതിനെ തുട൪ന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട്  കേന്ദ്ര സ൪ക്കാരിന് കത്തയച്ചിരുന്നു. അറ്റകുറ്റപ്പണികളുടെ പേരിൽ ടോൾ പിരിവ് പാടില്ലെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.







 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.