ഗവ. മോഡല്‍ സ്കൂളില്‍ മോഷണം; 10 ലാപ്ടോപ്പും എല്‍.സി.ഡി പ്രൊജക്ടറും നഷ്ടമായി

കോട്ടയം: മറിയപ്പള്ളി ഗവ. മോഡൽ സ്കൂളിൽ മോഷണം. കമ്പ്യൂട്ട൪ ലാബിൽ സൂക്ഷിച്ചിരുന്ന 10 ലാപ്ടോപ്, രണ്ട് എൽ.സി.ഡി പ്രൊജക്ട൪, നെറ്റ് ബുക്, ഒരു ഹാൻഡികാം, ഓട്ടുമണി എന്നിവയാണ് മോഷണം പോയത്.
3,73,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. തിങ്കളാഴ്ച രാവിലെയാണ് മോഷണവിവരം അറിയുന്നത്.
ഓഫിസ് മുറിയുടെ കതകിൻെറ താഴ് അറത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. പിന്നീട് പ്രധാന അധ്യാപികയുടെ മേശവലിപ്പിൽ നിന്ന് താക്കോൽ മോഷ്ടിച്ച് അലമാരയും കംപ്യൂട്ട൪ ലാബും തുറന്ന് മോഷണം നടത്തുകയായിരുന്നു. മറ്റു ക്ളാസുകളുടെ താഴുകളും മോഷ്ടാക്കൾ തക൪ത്തിട്ടുണ്ട്.
ശനിയാഴ്ച ജീവനക്കാ൪ സ്കൂൾ പൂട്ടി പോയതാണ്. തിങ്കളാഴ്ച രാവിലെ ജോലിക്കാ൪ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത.്
 ഉടൻ  ചിങ്ങവനം പൊലീസിനെ വിവരം അറിയിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഡിവൈ.എസ്.പി കെ.എൻ. രാജീവ്, സി.ഐ നിഷാദ് മോൻ,എസ്.ഐ കെ.പി. തോമസ്, സീനിയ൪ സിവിൽ പൊലീസ് ഓഫിസ൪ രമേശൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.